എല്ലാം ചര്‍ച്ച ചെയ്യും പിണറായി സര്‍ക്കാര്‍; അമീബിക് മസ്തിഷ്‌ക ജ്വരം നിയമസഭയിൽ; പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചു

സംസ്ഥാനത്ത് ഏറെ ആശങ്കയായി മാറുന്ന അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ വ്യാപനം നിയമസഭ വിശദമായി ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് സര്‍ക്കാര്‍ അംഗീകരിച്ചു. എന്‍ ഷംസുദീന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. പൊതുജനാരോഗ്യ പ്രാധാന്യമുള്ള വിഷയമായതിനാല്‍ ചര്‍ച്ചയാകാം എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് സഭയെ അറിയിച്ചു.
വലിയ കൈയ്യടിയോടെയാണ് ഭരണപക്ഷം ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്. കൂടാതെ പോലീസ് അതിക്രമങ്ങള്‍ സംബന്ധിച്ച് ഇന്നലത്തെ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന് തിരിച്ചടിയുണ്ടായെന്ന് പരിഹസിക്കുകയും ചെയ്തു. ഇതോടെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റു. പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. ഇത് പ്രതിപക്ഷത്തിന്റെ വിജയമാണ്. ഇന്നലത്തെ ചര്‍ച്ചയില്‍ എന്ത് സംഭവിച്ചു എന്നാണ് ഭരണപക്ഷം പറയുന്നതെന്നും ചോദിച്ചു. ഇതിന് മന്ത്രി പി രാജീവാണ് മറുപടി പറഞ്ഞത്. സര്‍ക്കാര്‍ ജനാധിപത്യപരമായാണ് പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ് അവര്‍ത്തിച്ച് അടിയന്തരപ്രമേയ നോട്ടീസിന് അംഗീകാരം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉച്ചക്ക് 12 മണി മുതല്‍ 2 മണി വരെയാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.
ALSO READ : ഭരണപക്ഷത്തെ തല്ലാൻ പൊലീസിനെ വടിയാക്കി പ്രതിപക്ഷം; വടി വാങ്ങി തിരികെ തല്ലി പിണറായി
അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ വ്യാപനം തടയുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു എന്ന ആരോപണം ശക്തമാണ്. രോഗത്തിന്റെ സ്രോതസ് കണ്ടെത്തുന്നതില്‍ പോലും പരാജയപ്പെട്ടു എന്നും ആരോപണമുണ്ട്. ഇതിന് ആരോഗ്യമന്ത്രി എന്ത് മറുപടി പറയും എന്നാണ് ഇനി അറിയേണ്ടത്.
നിലവില്‍ സംസ്ഥാനത്ത് 26 പേരാണ് രോഗം സ്ഥാരീകരിച്ച് ചികിത്സയിലുള്ളത്. ഈ വര്‍ഷം 66 പേര്‍ക്ക് രോഗം ബാധിച്ചു. 19 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here