ആശങ്കകള്‍ക്കിടയിലെ ആശ്വാസ വാര്‍ത്ത; അമീബിക് മസ്തിഷ്‌ക ജ്വരത്തെ കീഴടക്കി പതിനൊന്നുകാരി

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപിക്കുന്നതിന്റെ ആശങ്കക്കിടെ രോഗമുക്തിയുടെ വാര്‍ത്തയും. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പതിനൊന്നു വയസ്സുകാരിക്ക് രോഗമുക്തി. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിയാണ് ആശുപത്രി വിട്ടത്. പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതോടെയാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്.

ALSO READ : കപ്പിത്താൻ ഉണ്ടായിട്ടും കപ്പൽ മുങ്ങി!!! ആരോഗ്യമേഖല അടിമുടി പരാജയം; സഭയിൽ വീണാ ജോർജ്ജിനെ കുടഞ്ഞ് പ്രതിപക്ഷം

99 ശതമാനം മരണനിരക്കുള്ള രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. എന്നാല്‍ കേരളത്തില്‍ അത് 24 ശതമാനത്തിലേക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്. രോഗം സ്ഥിരീകരണ സംവിധാനമാണ് അമീബിക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കുന്നതില്‍ പ്രധാനം. തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബില്‍ സ്പീഷീസ് ഐഡന്റിഫിക്കേഷന്‍ നടത്താനുള്ള സംവിധാനമുണ്ട്. അതാണ് ചികിത്സയില്‍ നിര്‍ണായകമാകുന്നത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് ജില്ലയില്‍ 10 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top