പിടിവിട്ട് അമീബിക് മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് രണ്ടു ദിവസത്തിനിടെ രണ്ടു മരണം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പോത്തന്‍കോട് സ്വദേശിയായ 78 വയസ്സുകാരിയാണ് ഇന്ന് മരിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്ത് ഈ രോഗം ബാധിച്ച് രണ്ടുപേരാണ് മരിച്ചിരിക്കുന്നത്. ഇന്നലെ കുളത്തൂര്‍ സ്വദേശിയായ പതിനെട്ടുകാരിയും മരിച്ചിരുന്നു. മരണസംഖ്യ വര്‍ദ്ധിക്കുന്നതിനൊപ്പം തന്നെ രോഗികളുടെ എണ്ണവും കൂടുകയാണ്.
ഇന്നലെ സംസ്ഥാനത്തു നാലു പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രോഗബാധയും മരണവും കൂടുമ്പോഴും ആരോഗ്യവകുപ്പിന് ഇപ്പോഴും കാര്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടുപോകാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. രോഗത്തിന്റെ ഉറവിടത്തില്‍ പോലും പല കേസുകളിലും വ്യക്തത പോലും ഇല്ലാത്ത അവസ്ഥയാണ്.
കഴിഞ്ഞ വര്‍ഷം 38 പേര്‍ക്കാണ് രോഗം ബാധിച്ചത്. എന്നാല്‍ ഈ വര്‍ഷം കണക്കുകള്‍ കുത്തനെ ഉയരുകയാണ്. ഇതുവരെ 133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം മാത്രം 45 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 7 പേര്‍ മരിക്കുകയും ചെയ്തു. ഇത്രയും ഗുരുതരമായ സാഹചര്യമായിട്ടും പഠനം നടക്കുന്നുണ്ട് എന്ന് മാത്രമാണ് ആരോഗ്യ വകുപ്പും മന്ത്രി വീണ ജോര്‍ജും പറഞ്ഞ് കൊണ്ടിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here