ഒന്ന് കുളിച്ചാല്‍ മൂക്കില്‍ പഞ്ഞി വെക്കുന്ന നാടായി കേരളം; ഒരു ചുക്കും ചെയ്യാതെ ആരോഗ്യവകുപ്പ്

ശരീരശുദ്ധിയില്‍ ഏറെ പ്രാധാന്യം നല്‍കുന്ന മലയാളികള്‍ കുളത്തിലോ, ആറ്റിലോ എന്തിനധികം പൈപ്പുവെള്ളത്തിലോ ഒന്ന് കുളിച്ചാല്‍ പരലോകത്തേക്ക് പോകേണ്ട സ്ഥിതിയിലാണ് നാട്ടിലെ ആരോഗ്യ അവസ്ഥ. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 17 പേര്‍ മരിച്ചിട്ടും ക്രീയാത്മകമായി യാതൊരു പ്രതിരോധ നടപടികളും എടുക്കാതെ നിഷ്‌ക്രിയമായി നില്‍ക്കുകയാണ് ആരോഗ്യ വകുപ്പ്. നമ്പര്‍ വണ്‍ ആരോഗ്യ കേരളം എന്ന വായ്ത്താരി മുഴങ്ങുമ്പോഴാണ് ഗുരുതരമായ ആരോഗ്യ പ്രതിസന്ധി നാടിനെ വേട്ടയാടുന്നത്.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രം ഒമ്പത് പേര്‍ ചികിത്സയിലാണ്. ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തല്‍ക്കുളത്തില്‍ കുളിച്ചവരാണ് ചികിത്സ തേടിയത്. കൂട്ടത്തില്‍ 17 കാരനായ വിദ്യാര്‍ത്ഥിയുമുണ്ട്. നീന്തല്‍കുളത്തിലെ വെള്ളം നീക്കാന്‍ ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്. നിശ്ചിത അളവില്‍ ക്ലോറിന്‍ കലര്‍ത്താനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. പുഴകളും കുളങ്ങളും ധാരാളമുള്ള സംസ്ഥാനത്ത് സംജാതമായ പ്രത്യേക ആരോഗ്യ പ്രതിസന്ധി വല്ലാത്ത ഒരവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ ഏഴു പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. 66 പേര്‍ക്ക് രോഗം ബാധിച്ചുവെന്നും ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ALSO READ : എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം; പ്രതിരോധം എങ്ങനെ
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത ‘പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലു ണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here