കപ്പിത്താൻ ഉണ്ടായിട്ടും കപ്പൽ മുങ്ങി!!! ആരോഗ്യമേഖല അടിമുടി പരാജയം; സഭയിൽ വീണാ ജോർജ്ജിനെ കുടഞ്ഞ് പ്രതിപക്ഷം

അമീബിക് മസ്തിഷ്‌കജ്വരത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനുള്ള അടിയന്തര പ്രമേയത്തിനാണ് അനുമതി നല്‍കിയപ്പോൾ ഇന്നലത്തെ പോലെ മാസ്സ് പരിവേഷം ഭരണപക്ഷത്തിന് കാണിക്കാൻ കഴിയുമെന്നണ് അവർ കരുതിയത്. എന്നാൽ ആരോഗ്യ മന്ത്രി വീണ ജോർജ്ജിനെ വെള്ളം കുടിപ്പിക്കുന്ന കാഴ്ചകൾക്കാണ് സഭ സാക്ഷ്യം വഹിച്ചത്.
പ്രതിപക്ഷ എംഎൽഎ എൻ ഷംസുദ്ദീൻ ആരോഗ്യവകുപ്പിനും ആരോഗ്യമന്ത്രിക്കുമെതിരെ ആദ്യ അമ്പ് തൊടുത്തത്. അമീബിക് മസിഷ്ക ജ്വരം അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും വീട്ടിൽ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പൽ മുങ്ങിയെന്നും പ്രതിപക്ഷം പരിഹസിച്ചു. മരണ നിരക്ക് പോലും സർക്കാർ പൂഴ്ത്തിയെന്ന് പ്രതിപക്ഷം വിമർശനം ഉന്നയിച്ചു.
Also Read : പതിനാല് വയസ്സുകാരിയെ പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ച കേസ്; വൈദികന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി
ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയതിൽ പ്രതിപക്ഷത്തിന്റെ കടന്നാക്രമണത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. ഇതിൽ ഡോക്റ്ററുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു. ഇതിൽ അന്വേഷണം നടത്താൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. യുവതിയുടെ പേര് വിവരവും രോഗ വിവരവും നിയമസഭയിൽ വെളിപ്പെടുത്തിയത് യുവതിയുടെ സ്വകാര്യതയുടെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here