SV Motors SV Motors

അഞ്ചലിൽ റോഡ് റോളർ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

കൊല്ലം: അഞ്ചലിൽ റോഡ് റോളർ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ് (37) ആണ് മരിച്ചത്. ബൈപ്പാസിനോട് ചേർന്നുള്ള റോഡിന്റെ നിർമാണത്തിനായി എത്തിച്ച റോഡ്റോളർ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. വിനോദ് വഴിയിൽ കിടക്കുകയായിരുന്നു എന്നാണ് വിവരം.

ബൈപ്പാസിൽ തെരുവ് വിളക്കുകൾ ഇല്ലാതിരുന്നതിനാൽ വഴിയിൽ കിടക്കുകയായിരുന്ന വിനോദിന് കണ്ടില്ലെന്നാണ് റോഡ്റോളറിന്റെ ഡ്രൈവർ പോലീസിനോട് പറഞ്ഞത്. മൃദേഹത്തിന് അരികിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം അഞ്ചൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. വിനോദ് മദ്യപിച്ചിരുന്നതായി സംശയമുണ്ട്. അവിവാഹിതനായ ഇയാൾ തയ്യൽ തൊഴിലാളിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top