ആന്ധ്രയെ ഞെട്ടിച്ച് വീണ്ടും ക്ഷേത്ര ദുരന്തം; ശ്രീകാകുളം ജില്ലയിലെ വെങ്കിടേശ്വര ക്ഷേത്രത്തില്‍ തിക്കും തിരക്കും; 9 മരണം

ആന്ധ്രാപ്രദേശിലെ വെങ്കിടേശ്വര ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 9 മരണം. ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗയിലുള്ള ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്. ഏകാദശി ദിനത്തില്‍ ഭക്തരുടെ വന്‍തിരക്ക് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇത് നിയന്ത്രിക്കാന്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലായിരുന്നു. ഇതാണ് ദുരന്തത്തിന് കാരണമായത് എന്നാണ് പുറത്തുവരുന്ന വിവരം.

ക്ഷേത്ര പരിസരത്ത് നിരവധി മൃതദേഹങ്ങള്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ക്ക് ചികിത്സ ഉറപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി സമീപ ജില്ലകളില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരെ എത്തിക്കുകയാണ്. ദുരന്തത്തില്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്.

‘ദാരുണമായ സംഭവത്തില്‍ ഭക്തര്‍ മരിച്ചത് അങ്ങേയറ്റം ഹൃദയഭേദകമാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഞാന്‍ എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു,’ എന്ന് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top