തിളച്ച പാലിൽ വീണ് 17മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സംഭവം അമ്മയുടെ കൺമുന്നിൽ വച്ച്

ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലാണ് അമ്മയുടെ കണ്മുന്നിൽ വച്ച് കുഞ്ഞ് മരിച്ചത്. സ്കൂളിലെ പാചകക്കാരിയുടെ മകളായ 17 മാസം പ്രായമുള്ള അക്ഷിത എന്ന കുഞ്ഞാണ് മരിച്ചത്. അംബേദ്കർ ഗുരുകുൽ സ്കൂളിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന തിളച്ച പാലിലാണ് കുട്ടി വീണത്.

അക്ഷിതയുമായാണ് അമ്മ ഇന്ന് രാവിലെ സ്കൂളിൽ എത്തിയത്. കുട്ടികൾക്ക് നൽകാനുള്ള പാൽ വലിയ പാത്രത്തിൽ തിളപ്പിച്ച ശേഷം ഫാനിന് താഴെ തണുക്കാൻ തുറന്നു വച്ചിരുന്നു. പിന്നേട് മറ്റു ജോലികളിലേക്ക് പോയ അമ്മ ഇത് ശ്രദ്ധിച്ചില്ല. പൂച്ചയോടൊപ്പം കളിച്ചുകൊണ്ടിരിക്കവേയാണ് പത്രത്തിന്റെ അടുത്ത് കുട്ടി എത്തിയത്. പിന്നീട് കാൽ വഴുതി പാത്രത്തിലേക്ക് വീഴുകയായിരുന്നു.

കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മയാണ് കുട്ടിയെ പാലിൽ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ശരീരമാസകലം ഗുരുതര പൊള്ളലേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സമാന സംഭവം കഴിഞ്ഞ വർഷം കോഴിക്കോടും നടന്നിരുന്നു. താമരശേരി സ്വദേശികളായ ദമ്പതികളുടെ ഒരു വയസുള്ള മകനാണ് മരിച്ചത്. തിളച്ച പാലിൽ വീണ് ഗുരുതര പൊള്ളലേറ്റ കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top