പരാതി നൽകാൻ എത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് പൊലീസുകാർ; പ്രതികൾ പിടിയിൽ

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയ യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ 2 പൊലീസുകാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
ചിറ്റൂരിലെ പുംഗനൂർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഉമാശങ്കറും ഹോം ഗാർഡ് കിരൺ കുമാറുമാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് 28 കാരിയായ യുവതി ആരോപിച്ചത്. പിന്നീട് ഇക്കാര്യം പുറത്തു പറഞ്ഞാൽ തന്റെ മൂന്ന് കുട്ടികളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
കൂടാതെ ഫോൺ കോളുകൾ വഴി തന്നെ നിരന്തരം ശല്യം ചെയ്‌തെന്നും യുവതി പറഞ്ഞു. പല സ്റ്റേഷനുകളിലും പരാതിയുമായി പോയിട്ടും ആരും സ്വീകരിച്ചില്ല. തുടർന്നാണ് നീതി കിട്ടണമെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ എത്തി പരസ്യമായി അഭ്യർത്ഥിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here