ഇത് ചെന്നിത്തലയുടെ വിജയം; അനർട്ട് സിഇഒ പുറത്തേക്ക്

കോടികളുടെ അഴിമതിക്ക് നേതൃത്വം നൽകിയ അനർട്ട് സിഇഒ തൽസ്ഥാനത്ത് നിന്ന് പുറത്തേക്ക്. സിഇഒ നരേന്ദ്ര നാഥ്‌ വേലൂരി കോടികളുടെ അഴിമതിയും ക്രമക്കേടും നടത്തിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് സർക്കാർ നടപടി. വേലൂരിയുടെ അഴിമതി കഥകൾ രേഖകൾ അടക്കമാണ് രമേശ് ചെന്നിത്തല പുറത്ത് കൊണ്ട് വന്നത്.

Also Read : ‘എന്നെ ആരും ക്യാപ്റ്റന്‍ എന്ന് വിളിച്ചില്ല, സതീശനെ വിളിക്കുന്നു…’ രമേശ് ചെന്നിത്തലക്കുണ്ട് കുന്നോളം പരിഭവങ്ങള്‍

കേന്ദ്രസർക്കാർ പദ്ധതിയായ പി എം കുസും സൗരോർജ്ജ പമ്പ് പദ്ധതിയിൽ ഏതാണ്ട് 100 കോടിയോളം രൂപയുടെ ക്രമക്കേടുകൾ ആണ് നരേന്ദ്ര നാഥ്‌ വേലൂരി കാണിച്ചതെന്നായിരുന്നു ആരോപണം. ഇതുകൂടാതെ ടെൻഡർ നടപടികളിലും നിരവധി ക്രമക്കേടുകൾ നടത്തിയതിന്റെ രേഖകളും ചെന്നിത്തല പുറത്തുവിട്ടിരുന്നു. അനർട്ട് സിഇഒയെ സംരക്ഷിക്കുന്ന നയം സർക്കാർ തുടരുകയായിരുന്നു. എന്നാൽ കൂടുതൽ അഴിമതി കഥകൾ പുറത്ത് വരുമെന്ന സാഹചര്യത്തിലാണ് സർക്കാർ പുറത്താക്കൽ നടപടി സ്വീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top