ആരോപണങ്ങൾക്ക് സുരേഷ് ​ഗോപി മറുപടി പറയുമെന്ന് പറഞ്ഞ് അനൂപ് ആന്റണി; വിഷയത്തിൽ ബിജെപി പ്രതികരിക്കില്ല

തൃശ്ശൂർ എംപി സുരേഷ് ഗോപിയെ കാണാനില്ലെന്ന വിമർശനങ്ങൾക്ക് അദ്ദേഹം തന്നെ മറുപടി നൽകുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻറണി. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ മോചനത്തിന് സുരേഷ് ഗോപി ഇടപെട്ടു എന്നത് പാർട്ടിക്ക് ഉറപ്പാണ്. ബാക്കിയൊക്കെ ആരോപണങ്ങളാണ്. അതിനെ കുറിച്ച് കൂടുതൽ പ്രതികരണത്തിനില്ല. തൃശൂരിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന പരാതികൾ രാഷ്ട്രീയ എതിരാളികളുടെ ഹിപ്പോക്രസിയുടെ ഉദാഹരണമാണ്. എന്ത് കൊണ്ട് വോട്ടെടുപ്പിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചില്ലെന്നും അനൂപ് ആൻറണി ചോദിച്ചു.

Also Read : സുരേഷ് ഗോപിയെ കാണ്മാനില്ല? തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകള്‍ക്കെതിരായ നടപടികള്‍ക്കുശേഷം സുരേഷ് ഗോപിയെ പൊതു വേദികളിൽ എങ്ങും കാണാനില്ല എന്ന പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി ബിജെപി ജനറൽ സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിരവധി ആളുകൾ സുരേഷ് ഗോപിക്കെതിരെ ആരോപണങ്ങൾ ഉയർത്തിക്കൊണ്ട് രംഗത്തെത്തിയിരുന്നു.

ദില്ലിയിലേക്ക് അയച്ച നടനെ കാണാനില്ലെന്നും പൊലീസിൽ അറിയിക്കണോയെന്നാണ് ആശങ്കയെന്ന് പറഞ്ഞുകൊണ്ട് മാർ യൂഹാനോൻ മിലിത്തോസ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു തൃശൂര്‍ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂര്‍ തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരിഹാസ പരാതിയും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top