അനിൽകുമാർ ഹൂതികളുടെ പിടിയിലോ? ചെങ്കടലിലെ കപ്പൽ ആക്രമണം ആശങ്കകൾ ഒഴിയുന്നില്ല…

ചെങ്കടലിലെ കപ്പൽ ആക്രമണവുമായി ബന്ധപ്പെട്ട് ഒരേപോലെ ആശങ്കകളും പ്രത്യാശയും നൽകുന്ന വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ആക്രമണത്തിൽ കാണാതായ കായംകുളം പത്തിയൂർ സ്വദേശി ആർ. അനിൽകുമാർ കുടുംബത്തെ ഫോണിൽ വിളിച്ചു. താൻ യെമനിലുണ്ടെന്ന് അനിൽ കുമാർ കുടുംബത്തെ അറിയിച്ചു. എന്നാൽ മറ്റ് കാര്യങ്ങളൊന്നും പറയാതെ വേഗത്തിൽ ഫോൺ വച്ചെന്ന് കുടുംബം പറഞ്ഞു. യെമൻ സൈന്യത്തിൻ്റെ പിടിയിലാണ് അനിൽ എന്നാണ് സൂചന. ഈ മാസം പത്തിനാണ് ചെങ്കടലിൽ ഹൂതികൾ ചരക്ക് കപ്പൽ ആക്രമിച്ചത്.

Also Read : ഭയംകൊണ്ട് യുഎസ് നേവിക്ക് പറ്റിയത് വന്‍ അബദ്ധം; ഹൂതികളെ പേടിച്ച് വെടിവച്ചിട്ടത് സ്വന്തം വിമാനം

കപ്പലിൽ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി ഉൾപ്പെടെ ആറുപേരെ യൂറോപ്യൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ മൂന്നുപേർ കപ്പലിൽ വച്ച് തന്നെ മരണപ്പെട്ടിരുന്നു. സമീപകാലത്ത് ചെങ്കടലിൽ ഹൂതികൾ നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നായിരുന്നു ഏറ്റേണിറ്റി-സിക്ക് നേരെ നടന്നത്. അനിലിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം മുഖ്യമന്ത്രിയുൾപ്പടെയുള്ളവർക്ക് പരാതി നൽകിയിരുന്നു

കപ്പലിൽ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി അഗസ്റ്റിൻ രക്ഷപ്പെട്ട് നാട്ടിലെത്തുകയും ചെയ്‌തിരുന്നു. ഇദ്ദേഹത്തെ കാണാൻ അനിൽകുമാറിൻ്റെ ഭാര്യ ശ്രീജ കന്യാകുമാരിയിലെത്തിയിരുന്നു. വെള്ളിയാഴ്‌ച പുലർച്ചെ 1.45 നാണ് ശ്രീജയുടെ ഫോണിലേക്ക് അനിൽകുമാർ വിളിച്ചത്. മകനോട് സംസാരിക്കുകയും ചെയ്‌തു. കേന്ദ്രസർക്കാർ തലത്തിൽ അനിൽകുമാറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top