വംശീയ വെറിക്ക് ഇരയായി മറ്റൊരു വിദ്യാർത്ഥി കൂടി; കർശന നടപടിയുമായി സർക്കാർ

ഡെറാഡൂണിൽ ത്രിപുര സ്വദേശിയായ വിദ്യാർത്ഥി വംശീയ അധിക്ഷേപത്തെത്തുടർന്ന് കൊല്ലപ്പെട്ട സംഭവത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ശക്തമായി അപലപിച്ചു. സംഭവത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഒളിവിൽ കഴിയുന്ന പ്രധാന പ്രതിയെ ഉടൻ പിടികൂടുമെന്നും ഇത്തരം വംശീയ അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ ഉനകോട്ടി ജില്ലക്കാരനായ അഞ്ചൽ ചക്മ എന്ന 24കാരനാണ് മരിച്ചത്.

അഞ്ചലും സഹോദരൻ മൈക്കിളും മാർക്കറ്റിൽ നിൽക്കുമ്പോൾ ഒരു സംഘം ആളുകൾ ഇവരെ ‘ചൈനക്കാർ’ എന്ന് വിളിച്ച് അധിക്ഷേപിച്ചു. ഇന്ത്യക്കാരാണെന്ന് അഞ്ചൽ മറുപടി നൽകിയതോടെ സംഘം ഇവരെ ക്രൂരമായി മർദ്ദിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ അഞ്ചൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സഹോദരൻ ഇപ്പോഴും ആശുപത്രിയിലാണ്.

കേസിൽ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. പ്രധാന പ്രതികളിൽ ഒരാൾ നേപ്പാളിലേക്ക് കടന്നതായാണ് വിവരം. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചു. വംശീയ അധിക്ഷേപങ്ങൾക്കെതിരെ കർശനമായ പുതിയ നിയമം വേണമെന്ന് ആവശ്യപ്പെട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധം നടക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top