എസ്ഡിപിഐയുടെ മധുരം നുണഞ്ഞു ആന്റോ ആന്റണി; ആർക്കും ഓഫീസിൽ വരാമെന്ന് എംപി

ഇക്കഴിഞ്ഞ 21നായിരുന്നു എസ്ഡിപിയുടെ സ്ഥാപക ദിനത്തോട് അനുബന്ധിച്ചു ആന്റോ ആന്റണിക്ക് എസ്ഡിപിഐ മധുരം നൽകിയത്. എംപി ഓഫീസിലെത്തി എസ്ഡിപിഐ നേതാക്കളാണ് മധുരം നൽകിയത്. സന്ദർശിച്ചത് മണ്ഡലത്തിലെ ആളുകളെന്ന് ആന്റോയുടെ മറുപടി.

സംഭവം സാമൂഹ്യമാധ്യമ പേജുകളിലൂടെ പ്രചരിച്ചതോടെ വിവാദമായി. നാളെ ആർ എസ്എസ് പ്രവർത്തകർ മധുരവുമായി എത്തിയാലും എം പി സ്വീകരിക്കുമെന്നായി ചർച്ചകൾ. സ്വന്തം മണ്ഡലത്തിലെ ആളുകളാണെന്നും രാഷ്ട്രീയം നോക്കാതെ എംപി ഓഫീസിലേക്ക് ആർക്കും എത്താമെന്നും ആന്റോ ആന്റണിയുടെ പ്രതികരണം . എന്തായാലും എസ്ഡിപിഐ പോസ്റ്ററും റീൽസും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top