കോടതിയില്‍ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ട്; തൊണ്ടിമുതല്‍ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ആന്റണി രാജു

തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ താന്‍ നിരപരാധിയാണെന്ന് ആന്റണി രാജു. രാഷ്ട്രീയ പ്രേരിതമായ കേസാണ് തനിക്കെതിരയുള്ളത്. കോടതിയില്‍ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ആന്റണി രാജു പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികള്‍ വീണ്ടും തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു

ഹൈക്കോടതി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വേറെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2005 ല്‍ പൊടുന്നനെ തനിക്കെതിരെ കേസ് വന്നു. തിരഞ്ഞെടുപ്പിന് മുന്‍പാണ് അന്ന് കേസ് വരുന്നത്. അതില്‍ നിന്ന് തന്നെ കേസിന്റെ രാഷട്രീയം മനസിലാകുമെന്നും ആന്റണി രാജു പറഞ്ഞു. .

തൊണ്ടിമുതല്‍ അട്ടിമറിച്ച കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ഒന്നാം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതി കെ.എസ്.ജോസും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗൂഢാലോചനയും തെളിവു ശിപ്പിക്കലും ഉള്‍പ്പെടെ ആറു വകുപ്പുകളാണ് പ്രതികള്‍ക്ക് എതിരെ തെളിഞ്ഞിരിക്കുന്നത്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top