ആൻ്റണി രാജുവിൻ്റെ അപ്പീലിൽ ആശ്ചര്യപ്പെട്ട് കോടതി!! എന്തിത്ര അപൂർവതയെന്ന് ചോദ്യം

തൊണ്ടിമുതൽ തിരിമറിക്കേസിൽ കുറ്റക്കാരനാണെന്ന വിധിക്കെതിരെ മുൻ മന്ത്രി ആൻ്റണി രാജു സമർപ്പിച്ച അപ്പീൽ പരിഗണിക്കുന്നത് മാറ്റി. അടുത്ത ശനിയാഴ്ച പരിഗണിക്കാനായാണ് മാറ്റിയത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അവധി ആയതിനാൽ ഒന്നാം അഡീഷനൽ ജില്ലാ കോടതിയാണ് ഇന്ന് ഹർജി പരിഗണിച്ചത്.
അതേസമയം അപൂർവ്വങ്ങളിൽ അപൂർവ്വമായ സാഹചര്യത്തിൽ മാത്രമല്ലേ വിധിക്ക് ഇത്തരം അപ്പീൽ നൽകാറുള്ളൂ എന്ന് കോടതി ചോദിച്ചു. തടവിൽ പോകുന്നത് ഒഴിവാക്കാനായി ശിക്ഷക്ക് സ്റ്റേ അനുവദിക്കാൻ അപേക്ഷിക്കാം. പക്ഷെ വിധി അപ്പാടെ സ്റ്റേ ചെയ്യാനായി നൽകിയ അപേക്ഷയാണ് കോടതിയുടെ ചോദ്യത്തിലേക്ക് നയിച്ചത്.
മൂന്നു പതിറ്റാണ്ടിലേറെ നീണ്ട വ്യവഹാരത്തിനൊടുവിൽ ഇക്കഴിഞ്ഞ മൂന്നിന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ നിന്നുണ്ടായ വിധിയോടെ ആൻ്റണി രാജുവിൻ്റെ രാഷ്ട്രിയഭാവി തന്നെ അവതാളത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കുറ്റവും ശിക്ഷയും അപ്പാടെ റദ്ദാക്കികിട്ടാനുള്ള നീക്കത്തിലേക്ക് കടന്നിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here