സെറ്റ് പാസായാല്‍ കോളജ് അധ്യാപനത്തിനുള്ള യോഗ്യതയായി; ഉത്തരവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സെറ്റ്- എസ്എൽഇടി പരീക്ഷ പാസായ യോഗ്യതയാണ് കോളജുകളിൽ അധ്യാപക നിയമനത്തിനായി കണക്കാക്കേണ്ടതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
2018 ൽ യുജിസി ചട്ടത്തിൽ ഭേദഗതി വരുത്തിയത് പരിഗണിച്ചാണ് സർക്കാര്‍ നീക്കം. പുതിയ തീരുമാനപ്രകാരം കോളജിയറ്റ് എജുക്കേഷൻ ചട്ടത്തിലും ഭേദഗതികള്‍ വരുത്തും.
സെറ്റും എസ്എൽഇടിയും യുജിസി അംഗീകരിച്ച യോഗ്യതാ പരീക്ഷകളാണ്. ഇതാണ് മാറ്റത്തിനുള്ള കാരണം. നേരത്തെ യുജിസി നെറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) പാസായവരെ മാത്രമായിരുന്നു കോളജ് അധ്യാപക തസ്തികയിലേക്ക് പരിഗണിച്ചിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here