ടെസ്ലയെ തള്ളി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ സ്പോൺസർ; അമേരിക്കൻ കമ്പനി വേണ്ടന്നത് കേന്ദ്ര തീരുമാനമോ?

ഇന്ത‍്യൻ ക്രിക്കറ്റ് ടീമിന് പുതിയ ജേഴ്സി സ്പോൺസർമാരായി അപ്പോളോ ടയേഴ്സ് . 2027 വരെയുള്ള കരാർ ബിസിസിഐ ഒപ്പുവച്ചു. ഇന്ത‍്യയുടെ ഓരോ മത്സരത്തിനും അപ്പോളോ ടയേഴ്സ് ബിസിസിഐക്ക് 4.5 കോടി രൂപ വീതം നൽകും. നിലവിൽ സ്പോൺസർമാറില്ലെതയാണ് ഇന്ത്യ ഏഷ‍്യ കപ്പ് കളിക്കുന്നത്.
Also Read : ഭരണപക്ഷത്തെ തല്ലാൻ പൊലീസിനെ വടിയാക്കി പ്രതിപക്ഷം; വടി വാങ്ങി തിരികെ തല്ലി പിണറായി
ഇലോൺ മസ്കിന്റെ ടെസ്ല കമ്പനി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോൺസർ ആകുമെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ അമേരിക്കയുമായി ഇടഞ്ഞു നിൽക്കുന്നതിനാൽ അമേരിക്കൻ കമ്പനിയായ ടെസ്‌ലയെ പരിഗണിച്ചില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. വലിയൊരു ഡീലിനാണ് കമ്പനി ശ്രമിച്ചതെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
Also Read : സർക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റത്തില്‍ സ്റ്റേ
2023 മുതൽ 2026 വരെ ഡ്രീം 11 ആയിരുന്നു ഇന്ത്യൻ ടീമിന്റെ ജേഴ്സി സ്‌പോൺസർമാർ. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഓൺലൈന് ബെറ്റിങ് ആപ്പുകളുടെ നിരോധന പ്രകാരം ഇപ്പോൾ ഡ്രീം 11 കോൺട്രാക്ടിൽ നിന്നും പുറത്തു ആയിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here