മെയ്തെയ് സംഘടനാ നേതാവിൻ്റെ അറസ്റ്റിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘര്‍ഷം; ഗവര്‍ണറെ കണ്ട് എംഎൽഎമാര്‍

മണിപ്പൂര്‍ സംഘര്‍ഷങ്ങളിൽ പ്രതിസ്ഥാനത്തുള്ള തീവ്ര മെയ്തെയ് സംഘടനയായ ‘ആരാംബായ് തെങ്കോൽ’ നേതാവിനെ സിബിഐ അറസ്റ്റ് ചെയ്തു. ആരംബായ് തെങ്കോൽ ഉന്നത നേതാവ് കനൻ സിങ്ങ് ഇംഫാൽ വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റിലായത്. കനൻ സിങിന്‍റെ അറസ്റ്റിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘര്‍ഷം തുടങ്ങി.

മണിപ്പൂരിൽ അഞ്ചു ജില്ലകളിലാണ് സംഘര്‍ഷം തുടങ്ങിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആണ് ജനപ്രതിനിധികൾ ഗവര്‍ണറെ കണ്ടത്. 25 എംഎൽഎമാരും ഒരു എംപിയും ആണ് അജയ് ഭല്ലയെ കണ്ട് ചർച്ച നടത്തിയത്. മുൻപത്തെ മട്ടിൽ സംഘർഷം വ്യാപിക്കാതിരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

2023ലെ മണിപ്പൂര്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് കനൻ സിങ്ങ് എന്നാണ് സിബിഐയുടെ കണ്ടെത്തൽ. സുപ്രീം കോടതി നിര്‍ദേശ പ്രകാരം മണിപ്പൂര്‍ സംഘര്‍ഷം സിബിഐ ആണ് അന്വേഷിക്കുന്നത്. അറസ്റ്റിലായ കനൻ സിങിനെ കോടതിയിൽ ഹാജരാക്കാനായി സിബിഐ ഗുവാഹത്തിയിൽ എത്തിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top