ടീം അർജന്റീന കേരളത്തിലേക്കോ? പുറത്ത് വരുന്നത് പ്രതീക്ഷ നൽകുന്ന വാർത്തകൾ

അർജൻ്റീന ഫുട്‌ബോൾ ടീം കേരളത്തിൽ എത്തുമെന്ന ചർച്ചകൾ കുറച്ച് നാളുകളായി സജീവമാണ്. ഫുട്‌ബോൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വർത്തയാണിപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. അർജൻ്റീന ടീം കേരളത്തിലെ കളിക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിതല ചർച്ചകൾ സജീവമായി നടക്കുന്നതായി അർജന്‍റീന ടീമിന്റെ മാർക്കറ്റിങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്സൺ.

‘കേരളത്തിൽ കളിക്കാനുള്ള മന്ത്രിതലചർച്ചകൾ നടക്കുന്നുണ്ട്. ഞങ്ങളുടെ ടീമിന് ഇന്ത്യയിൽ ഇത്രയും ആരാധകരുണ്ടെന്നത് അഭിമാനമാണ്. അവർക്ക് മുന്നിൽ കളിക്കാൻ ആഗ്രഹമുണ്ട്. സർക്കാരുമായി ചർച്ചകൾ നടക്കുകയാണെന്നും ലോകകപ്പിന് മുൻപുതന്നെ കേരളത്തിൽ കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read : ഒടുവിൽ മന്ത്രിയും ഉറപ്പിച്ചു, മെസ്സി വരും!! റിപ്പോർട്ടർ ചാനലിൻ്റെ വാദം ഏറ്റെടുത്ത് ആരാധകരെ ആശ്വസിപ്പിച്ച് അബ്ദുറഹിമാൻ

ദുബൈയിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സുമായി ധാരണ പത്രത്തിൽ ഒപ്പ് വെക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അർജന്റീന ആരാധകർ ഏറെ ഉണ്ടെന്ന് എന്നുള്ളത് അഭിമാനകരമാണ്. അവരുടെ മുന്നിൽ കളിക്കണമെന്നുള്ളത് സന്തോഷകരമാണ്. അടുത്ത ലോകകപ്പ് കളിക്കാൻ ലയണൽ മെസ്സി ശാരീരികമായി ഫിറ്റ് ആണ് എന്നും ലിയാൻഡ്രോ പിറ്റേഴ്സൺ പറഞ്ഞു.

ഒക്ടോബറിൽ ലയണൽ മെസ്സിയും ടീമും കേരളത്തിൽ കളിക്കാനെത്തുമെന്ന് കായികമന്ത്രി വി. അബ്‌ദുറഹ്‌മാൻ പറഞ്ഞിരുന്നു. പക്ഷെ ഇതുസംബന്ധിച്ച് ആശയക്കുഴപ്പങ്ങളും വിവാദങ്ങളുമുണ്ടായി. എന്നാൽ, അർജൻ്റീന ടീം കേരളത്തിലേക്ക് വരുമെന്ന് ജൂൺ ആറിന് കായികമന്ത്രി വി. അബ്‌ദുറഹ്‌മാൻ വീണ്ടും ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം, എന്നാണ് ടീം കേരളത്തിലെത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top