ഇന്ത്യയെ ലക്ഷ്യം വെച്ച് വിദേശ ആയുധങ്ങൾ! വൻ റാക്കറ്റ് തകർത്ത് ഡൽഹി പൊലീസ്

ചൈനയിലും തുർക്കിയിലും നിർമ്മിച്ച ആയുധങ്ങൾ പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് കടത്തിയിരുന്ന വൻ സംഘത്തെ ഡൽഹി പൊലീസ് പിടികൂടി. ഈ സംഘത്തിന് പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നാണ് വിവരം.

സംഘത്തിലെ പ്രധാനികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 10 വിദേശ പിസ്റ്റളുകളും 92 വെടിയുണ്ടകളും പിടിച്ചെടുത്തു. ഈ ആയുധങ്ങൾ ഡൽഹിയിലെയും സമീപ സംസ്ഥാനങ്ങളിലെയും ക്രിമിനൽ സംഘങ്ങൾക്കാണ് വിതരണം ചെയ്തത്. ഇവർ ഇന്ത്യയിൽ വിറ്റ ആയുധങ്ങളുടെ എണ്ണം, അതുമായി ബന്ധപ്പെട്ട മറ്റ് ക്രിമിനൽ സംഘങ്ങൾ, വ്യക്തികൾ എന്നിവരെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

മൊബൈൽ ഫോൺ, ബാങ്ക് വിവരങ്ങൾ, സോഷ്യൽ മീഡിയ എന്നിവ ഉപയോഗിച്ച് സംഘത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ചും അവരുടെ ബന്ധങ്ങളെക്കുറിച്ചും സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ഡൽഹിയിൽ നടന്ന സ്ഫോടനത്തെത്തുടർന്ന് രാജ്യതലസ്ഥാനത്തും മറ്റ് ഭാഗങ്ങളിലും സുരക്ഷ വർധിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top