പരിശീലനത്തിനിടെ സൈനിക ടാങ്ക് കനാലിൽ മുങ്ങി സൈനികൻ മരിച്ചു; അപകടം ഇന്ദിരാഗാന്ധി കനാലിൽ

രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിലെ ഇന്ദിരാഗാന്ധി കനാലിലാണ് ടാങ്ക് മുങ്ങി സൈനികൻ മരിച്ചത്. സൈന്യത്തിൻ്റെ പതിവ് പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്.
പരിശീലനത്തിന്റെ ഭാഗമായി സൈനിക വാഹനങ്ങൾ കനാൽ മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ടാങ്ക് കനാലിൻ്റെ മധ്യഭാഗത്ത് കുടുങ്ങി മുങ്ങിപ്പോയത്. ഈ ടാങ്കിൽ രണ്ട് സൈനികർ ഉണ്ടായിരുന്നു. ഒരാൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും, മറ്റേ സൈനികൻ ടാങ്കിനുള്ളിൽ കുടുങ്ങിപ്പോയി.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് സൈനികൻ്റെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്. പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), സിവിൽ ഡിഫൻസ് ടീമുകൾ എന്നിവർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here