വിജയിനെ അറസ്റ്റു ചെയ്യണം!! ഹാഷ്ടാഗ് ക്യാംപെയ്ൻ; കരൂർ ദുരന്തത്തിൽ മരണം 36 ആയി

തമിഴക വെട്രി കഴകം (ടിവികെ) നേതാവും താരവുമായ വിജയ്, തമിഴ്നാട്ടിലെ കരൂരിൽ സംഘടിപ്പിച്ച റാലിയിലുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ 36 മരണം സ്ഥിരീകരിച്ചപ്പോൾ, 50ലേറെ പേർ ആശുപത്രികളിൽ ഉണ്ട്. തിക്കിലും തിരക്കിലും പെട്ടാണ് മരണങ്ങളെല്ലാം ഉണ്ടായിട്ടുള്ളത്.

സംഘാടനത്തിലെ പാളിച്ചയാണ് ദുരന്തത്തിന് കാരണമായതെന്ന് ഉറപ്പായിട്ടുണ്ട്. വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെ വൻതോതിൽ ജനക്കൂട്ടം സംഘടിച്ചെത്തി. വിജയ് എത്താൻ വൈകിയപ്പോൾ കാത്തുനിന്ന സ്ത്രീകളും കുട്ടികളും തളർന്ന് അവശരാകുകയും ചെയ്തിരുന്നു. ഇതും മരണം കൂടാൻ കാരണമായി എന്നാണ് നിഗമനം.

ഇതോടെയാണ് #arrestvijay എന്ന ഹാഷ്ടാഗുകൾ പ്രചരിക്കാൻ തുടങ്ങുന്നത്. ടിവികെയുടെയും പ്രത്യേകിച്ച് വിജയുടെയും ജനപ്രീതിയിൽ മുൻപേ അസ്വസ്ഥതയുള്ള മുഖ്യധാരാ പാർട്ടികൾ ഇത് ആയുധമാക്കുമെന്ന് ഉറപ്പാണ്. നിയമനടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്. അതിൽ വിജയ് കുടുങ്ങുമോ എന്നാണ് ഇനിയുള്ള ദിവസങ്ങളിൽ അറിയാനുള്ളത്.

തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പൊലീസ് അന്വേഷണമാണ് താരത്തിന് കുരുക്കാകുക. വിജയ്ക്ക് എതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് സിപിഎം തമിഴ്നാട് ഘടകം ആവശ്യപ്പെട്ടു. നടനെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസും ഡിഎംകെയും പരസ്യമായി തന്നെ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top