ബജ്റംഗ്ദൾ വളരെ മോശമായി പെരുമാറിയെന്ന് അറസ്റ്റിലായ കന്യാസ്ത്രീകൾ; മതപരിവര്‍ത്തനം നടത്തുന്നവരെ ഇനിയും തല്ലുമെന്ന് തീവ്ര ഹിന്ദു സംഘടന നേതാവ്

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ കാണാനായി ദുർഗ് സെൻട്രൽ ജയിലിൽ എത്തിയ എം പിമാരോട് ‘ബജ്റംഗ്ദൾപ്രവർത്തകർ വളരെ മോശമായാണ് പെരുമാറിയെന്ന്’ കന്യാസ്ത്രീകൾ പറഞ്ഞു. എൻ.കെ.പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹാൻ, സപ്‌തഗിരി എന്നീ പ്രതിപക്ഷ എംപിമാരാണ് കന്യാസ്ത്രീകളെ കാണാനായി ജയിലിൽ എത്തിയത്.

Also Read : കന്യാസ്ത്രീകളുടെ അറസ്റ്റ്: ബിജെപി ചങ്ങാത്തമുള്ള മെത്രാൻമാർ മിണ്ടാവൃതത്തിൽ, കണ്ടിട്ടും കൊണ്ടിട്ടും പാഠം പഠിക്കാത്ത ‘പരിശുദ്ധ പിതാക്കന്മാർ’

മനുഷ്യക്കടത്തും മതപരിവർത്തനവും ചൂണ്ടിക്കാട്ടി കന്യാസ്ത്രീകൾ ആൾക്കൂട്ട വിചാരണയ്ക്കാണ് വിധേയരായെന്ന വാർത്ത ചർച്ചയാകുമ്പോൾ സംഘടിതയമായി അവരെ തടഞ്ഞുനിർത്തുകയും കൂടെയുള്ളവരെ മർദ്ദിക്കുകയും ചെയ്ത തീവ്ര ഹിന്ദു സംഘടന നേതാവ് പ്രകോപനപരമായ ആരോപങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. ഹിന്ദുക്കളെ മതം മാറ്റുന്നവരെ മർദിക്കുന്നത് ഇനിയും തുടരുമെന്നാണ് ഛത്തീസ്ഗഡിലെ തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ പറഞ്ഞത്.

ആധാർ കാർഡിലെ പേര്, നെറ്റിയിൽ സിന്ദൂരം എന്നതൊക്കെ കണ്ടാണ് മത പരിവർത്തനം നടന്നുവെന്ന് ഉറപ്പിച്ചത്. ഇവരെ തടയുകയെന്നത് പൊലീസിന്‍റെ മാത്രമല്ല ഹിന്ദു ധർമ പ്രവർത്തകരുടെ കൂടെ ഉത്തരവാദിത്വമാണ്. കന്യാസ്ത്രീകൾ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. എല്ലാ തെളിവും കൈയിൽ ഉണ്ടെന്നും ജ്യോതി ശര്‍മ പറഞ്ഞു. ഹിന്ദുക്കളെ തട്ടിക്കൊണ്ട് പോയി മതം മാറ്റുന്നവരെ ഇനിയും മർദിക്കുമെന്നും ജ്യോതി ശര്‍മ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top