ആട് കച്ചവടത്തിൽ തുടങ്ങിയ ബന്ധം; ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് യുവതി; മുങ്ങിയ അഖിലിനെ പൊക്കി പൊലീസ്

ആടിനെ വിൽക്കാനുണ്ടെന്ന് പരസ്യം നൽകി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ യുവാവിനെ പിടികൂടി. കണ്ണൂർ തളിപ്പറമ്പ് സ്വദേശി അഖിൽ അശോകനെയാണ് പോലീസ് പിടികൂടിയത്.
ആടിനെ വിൽക്കാനുണ്ടെന്ന അഖിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ട് മെസേജ് അയച്ച് തുടങ്ങിയ സൗഹൃദമാണ് അടൂർ സ്വദേശിയായ യുവതിക്ക് വിനയായത്. പോസ്റ്റിൽ ഉണ്ടായിരുന്ന ഫോൺ നമ്പർ വഴി യുവതി അഖിലിനെ ബന്ധപ്പെടുകയായിരുന്നു. ഭർത്താവ് മരിച്ച യുവതി രണ്ടു കുട്ടികള്‍ക്കൊപ്പമാണ് കഴിയുന്നത്.
യുവതിയുമായി പ്രതി അടുക്കുകയും വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാമെന്ന് വാക്ക് നൽകുകയും ചെയ്തു. ഇതിനിടയില്‍ യുവതി ഗർഭിണിയായി. ഗർഭനിരോധിത ഗുളികകള്‍ നല്‍കി ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ അഖില്‍ ഒളിവിൽ പോവുകയായിരുന്നു. ഇയാള്‍ തന്നെ വഞ്ചിക്കുകയാണെന്ന് മനസിലാക്കിയ യുവതി അടൂർ പൊലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടി. ഗർഭസ്ഥ ശിശുവിൻ്റെ അവസ്ഥ മോശമായതിനാൽ യുവതിയെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്‌തതായും പൊലീസ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here