ദേശസുരക്ഷയുടെ പേരിൽ പുസ്തകങ്ങൾ വിലക്കി ജമ്മു സർക്കാർ; നിരോധനം അരുന്ധതി റോയ് അടക്കമുള്ളവരുടെ കൃതികൾക്ക്

ദേശസുരക്ഷയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അരുന്ധതി റോയിയുടെയും എജി നൂറാനിയുടെയും അടക്കം 25 പുസ്തകങ്ങൾ നിരോധിച്ച് ജമ്മുകശ്മീർ സർക്കാർ. ആഭ്യന്തരവകുപ്പാണ് നിരോധന ഉത്തരവിറക്കിയത്.

രഹസ്യാന്വേഷണ വിവരങ്ങളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ ഈ പുസ്തകങ്ങൾ ദേശിയ സുരക്ഷയെ ബാധിക്കുമെന്നത്തിന്റെ വിലയിരുത്തലിലാണ് നിരോധനമെന്ന് ജമ്മുകശ്മീർ ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

അരുന്ധതി റോയ്, വിക്ടോറിയ ഷോഫീൽഡ്, സുമന്ത്ര ബോസ്, ക്രിസ്റ്റഫർ സ്നെഡൻ എന്നിവരുടെ പുസ്തകങ്ങളിൽ ചിലതാണ് നിരോധിച്ചിരിക്കുന്നത് . അരുന്ധതി റോയിയുടെ ‘ആസാദി’ എന്ന പുസ്തകമാണ് നിരോധിച്ചത്.ബ്രിട്ടിഷ് എഴുത്തുകാരിയും ചരിത്രകാരിയുമായ വിക്ടോറിയ ഷോഫീൽഡിന്റെ ‘കശ്മീർ ഇൻ കോൺഫ്ലിക്റ്റ് – ഇന്ത്യ, പാക്കിസ്ഥാൻ ആൻഡ് ദി അൺഎൻഡിങ് വാർ’ എന്ന പുസ്തകമാണ് നിരോധിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top