ആര്യ രാജേന്ദ്രന് ലഭിച്ച അവാർഡ് തട്ടിപ്പെന്ന് സംഘ് ഹാൻഡിലുകൾ; നികുതിപണം കൊണ്ട് യുകെയിൽ ചുറ്റിയടിച്ചെന്ന് വാദം

തിരുവനന്തപുരം നഗരസഭ നടപ്പിലാക്കിയ സുസ്ഥിര വികസന പ്രവർത്തങ്ങൾക്ക്, യുകെ പാർലമെന്‍റിൽ ‘World Book of Records’ സംഘടിപ്പിച്ച ചടങ്ങിൽ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് അവാർഡ് മേയർ ആര്യ രാജേന്ദ്രൻ ഏറ്റുവാങ്ങിയതിൽ കടുത്ത ആരോപണവവുമായി ബിജെപി ഹാൻഡിലുകൾ.
Also Read : റോഡപകട മരണത്തിൽ കുറ്റമേറ്റ് പോലീസ് ഉദ്യോഗസ്ഥൻ; ഗുരുതര അനാസ്ഥ; കൊലപാതക സമാനം വീഴ്ച
മധ്യപ്രദേശിലെ ഇൻഡോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് World Book of Records (WBR). അഭിഭാഷകനായ സന്തോഷ് ശുക്ല, ഇൻഡോറിലെ ബിജെപി നേതാവായിരുന്ന അന്തരിച്ച വിഷ്ണു പ്രസാദ് ശുക്ല എന്നിവരാണ് ഇതിന്റെ സ്ഥാപകർ. ഗിന്നസ് വേൾഡ് റെക്കോർഡ് പോലെ അംഗീകരിക്കപ്പെട്ട ഒന്നല്ല WBR എന്നതാണ് സോഷ്യൽ മീഡിയ പോസുകളിലൂടെ പ്രചരിപ്പിക്കുന്നത് . വ്യാജമായി സർട്ടിഫിക്കറ്റുകൾ നൽകുന്നു എന്നും ഈ സംഘടനക്കെതിരെ ആരോപണങ്ങളുണ്ടെന്നാണ് ബിജെപി വാദം. ഈ സംഘടനയുടെ വെബ്സൈറ്റ് മുഖാന്തരം അപേക്ഷ നൽകുകയോ, ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്‌താൽ ഏത് തരത്തിലുമുള്ള സർട്ടിഫിക്കറ്റ് അടിച്ചു തരുമെന്നാണ് ബിജെപിക്കാർ പറയുന്നത്.
Also Read : ലൈംഗിക ബന്ധം അഭിനയിക്കാൻ നിർദേശം; ഇരയുടെ ജനനേന്ദ്രയത്തിൽ 23 സ്റ്റാപ്ലർ പിന്നുകൾ; യുവദമ്പതികള്‍ സൈക്കോ
യുകെ പാർലമെന്റിന്റെ ഹൗസ് ഓഫ് കോമൺസിലെ പല ഭാഗങ്ങളും സംഘടനകൾക്കും, സ്വകാര്യ വ്യക്തികൾക്കും വാടകയ്ക്ക് കൊടുക്കാറുണ്ട്. ഹൗസ് ഓഫ് കോമൺസിലെ ആറ്റ്ലീ സ്യൂട്ട്, ടെറസ് ഡൈനിംഗ് റൂമുകൾ, ചർച്ചിൽ റൂം, ടെറസ് പവലിയൻ, അപരിചിതരുടെ ഭക്ഷണമുറി എന്നിവ പാർലമെന്റ് സിറ്റിംഗ് ഇല്ലാത്ത ദിവസങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വാടകയ്ക്ക് എടുക്കാൻ സാധിക്കുന്നവയാണെന്നും ഏതോ പേപ്പർ സംഘടനയുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി പൊതുജനത്തിന്റെ നികുതി പണത്തിൽ നിന്ന് യാത്ര ചിലവ് എടുത്ത് കൊണ്ട് തിരുവനന്തപുരം മേയർ യുകെയിൽ കറങ്ങാൻ പോയതാണെന്ന ആരോപണവും ശക്തമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here