നവകേരള സദസിലെ മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി; അസ്ഫാക്ക് ആലം കൊലപ്പെടുത്തിയ ബിഹാറി ബാലിക ചാന്ദിനിയുടെ കുടുംബം പെരുവഴിയിൽ

ബീഹാർ സ്വദേശി അസഫാക്ക് ആലം കൊലപ്പെടുത്തിയ അതിഥി തൊഴിലാളി ബാലിക ചാന്ദിനിയുടെ കുടുംബം ഇപ്പോഴും വാടകവീട്ടിലാണ് താമസം. ഇവർക്ക് വീടും സൗകര്യങ്ങളും നൽകുമെന്ന് സർക്കാർ വാഗ്ദ്ധാനം രണ്ടുവർഷം ആയിട്ടും നടപ്പായിട്ടില്ല. അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ടിട്ട് രണ്ടുവർഷം തികയുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ജയിലിൽ ഏകാന്ത തടവിലാണ്.
2023 ജൂലൈ 28നാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. തുടർന്ന് മന്ത്രിമാരും സ്പീക്കറും ബാലികയുടെ വീട്ടിലെത്തിയാണ് വാഗ്ദാനങ്ങൾ നൽകിയത്. ആലുവയിൽ നടന്ന നവ കേരള സദസിന്റെ വേദിയിൽ ബാലികയുടെ കുടുംബാംഗങ്ങളെ സാക്ഷിനിർത്തി മുഖ്യമന്ത്രി പിണറായി വിജയനും വീട് നൽകുമെന്ന് പ്രഖ്യാപനം ആവർത്തിച്ചു .
സംഭവത്തിനുശേഷം ഇവർ താമസിക്കുന്ന വീടിൻറെ വാടകയായ 7000 രൂപ എല്ലാ മാസവും നൽകുന്നത് ആലുവ എം എൽഎ യാണ്. കൊലപാതകം നടന്ന് 35ാം ദിവസം പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. വിചാരണ അതിവേഗം പൂർത്തിയാക്കി എറണാകുളം പോക്സോ പ്രത്യേക കോടതി ഒമ്പതാം ദിവസം പ്രതിയെ തൂക്കിലേറ്റാൻ വിധിച്ചു .2023 നവംബർ 14ന് ശിശുദിനത്തിലാണ് വിധി വന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here