മുഖ്യമന്ത്രിക്ക് പിന്നാലെ തന്നെ ആശമാരും ഉണ്ടാകും; കാസര്‍കോട് നിന്നും രാപ്പകല്‍ സമരയാത്ര പ്രഖ്യാപിച്ചു

സര്‍ക്കാരിന്റെ നാലാ വാര്‍ഷികം കോടികള്‍ മുടക്കി ആഘോഷമാക്കുന്ന സര്‍ക്കാരിനെതിരെ ആശവര്‍ക്കര്‍മാര്‍. തങ്ങളുടെ ചെറിയ വേതന വര്‍ദ്ധന ആവശ്യം പോലും പരിഗണിക്കാതെ സര്‍ക്കാര്‍ നടത്തുന്ന കോടികളുടെ ധൂര്‍ത്തിനെതിരെ സംസ്ഥാന വ്യാപകമായി രാപ്പകല്‍ സമരയാത്ര പ്രഖ്യാപിച്ചിരിക്കുകയാണ് ആശമാര്‍. മുഖ്യമന്ത്രി ആഘോഷം തുടങ്ങിയതു പോലെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ആശമാരുടെ സ,മര യാത്രയും.

മേയ് അഞ്ചു മുതല്‍ ജൂണ്‍ പതിനേഴ് വരെയാ ആശമാരുടെ സമര യാത്ര. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എംഎ ബിന്ദുവാണ് സമരയാത്രയുടെ ക്യാപ്റ്റന്‍. മേയ് ഒന്നിന് സമരയാത്രയുടെ ഫ്‌ലാഗ് ഓഫ് നടക്കും. എല്ലാ ജില്ലകളിലും ആശമാര്‍ യാത്ര ചെയ്യും. രണ്ടോ മൂന്നോ ദിവസം കൊണ്ട് ഒരു ജില്ലയിലെ യാത്ര പൂര്‍ത്തിയാക്കാനാണ് ശ്രമം. രാപ്പകല്‍ സമരമായതിനാല്‍ തെരുവുകളില്‍ തന്നെ അന്തിയുറങ്ങിയാകും യാത്ര.

45- ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര ജൂണ്‍ 17-ന് സെക്രട്ടേറിയറ്റിന് മുമ്പില്‍ സമാപിക്കും. അന്ന് കേരളത്തിലെ മുഴുവന്‍ ആശമാരേയും സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തിക്കുമെന്നാണ് പ്രഖ്യാപനം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top