ആശമാരുടെ കാര്യത്തില്‍ രാഷ്ട്രീയമില്ല; വേദി പങ്കിട്ട് സതീശനും വിവി രാജേഷും
June 18, 2025 7:10 PM

സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ആശമാരുടെ സമരപന്തലില്‍ രാഷ്ട്രീയം മറന്ന് ഒന്നിച്ച് കോണ്‍ഗ്രസ് – ബിജെപി നേതാക്കള്‍. ആശമാരുടെ സമരപന്തലില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി നേതാവ് വിവി രാജേഷും വേദി പങ്കിട്ടു. മറ്റ് ബിജെപി- കോണ്‍ഗ്രസ് നേതാക്കളും വേദിയിലുണ്ടായിരുന്നു. ഡിഡിസി പ്രസിഡന്റ് പാലോട് രവി ആര്‍എസ്പി നേതാവ് ഷിബു ബേബിജോണും വേദിയിലുണ്ടായിരുന്നു.
ആശമാരുടെ കേരളയാത്രയുടെ സമാപനമായിരുന്നു സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്നത്. വിഡി സതീശനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആശമാരെ ഇനുഭാവപൂര്‍വം പരിഗണിക്കും എന്ന് സതീശന്‍ പ്രഖ്യാപിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here