പാവം ആശമാരെ തോല്‍പ്പിച്ച് പിണറായി സര്‍ക്കാര്‍; നിരാഹാര സമരം പിന്‍വലിച്ചു; രാപ്പകല്‍ സമരയാത്രക്ക് തുടക്കം

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് 81 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം ചെയ്തിട്ടും ആശ വര്‍ക്കര്‍മാരുടെ കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. ഇതോടെ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാരസമരം ആശമാര്‍ പിന്‍വലിച്ചു. 43 ദിവസമായി തുടര്‍ന്ന നിരാഹാര സമരമാണ് പിന്‍വലിച്ചത്. എന്നാല്‍ അനിശ്ചിതകാല സമരം തുടരും. ഇതുകൂടാതെ ആശമാരുടെ രാപകല്‍ സമര യാത്രയ്ക്കും തുടക്കമായി,

എംഎ ബിന്ദുവാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുളള സമര യാത്ര നയിക്കുന്നത്. എല്ലാ ജില്ലകളിലും ആശമാരുടെ വിഷയം ഉന്നയിച്ചുള്ള ഒരു പ്രചരണമാണ് ലക്ഷ്യമിടുന്നത്. രാപകല്‍ സമരമായതിനാല്‍ തെരുവുകളില്‍ തന്നെയാകും അന്തിയുറങ്ങിയാകും യാത്ര നടത്തുക.

ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്. പലവട്ടം സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രധാന ആവശ്യങ്ങളില്‍ ഒന്നും അംഗീകരിച്ചിരുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top