ഹൈക്കോടതിയെ ഞെട്ടിച്ച് അദാനിക്ക് ഭൂമിദാനം; ‘ഒരു ജില്ല മുഴുവൻ നൽകിയോ? ജഡ്ജിയുടെ ചോദ്യം വൈറലാകുന്നു

അദാനി ഗ്രൂപ്പിന് കീഴിലെ സിമന്റ് നിർമ്മാണ കമ്പനിക്ക് വൻതോതിൽ ഭൂമി നൽകാനുള്ള ആസാം സർക്കാരിന്റെ നീക്കങ്ങൾ വിവാദത്തിൽ. 3000 ബിഗ (ഏകദേശം 81 ദശലക്ഷം ചതുരശ്ര അടി) ഭൂമി അദാനിയുടെ ഉടമസ്ഥതയിലുള്ള സിമൻ്റ് നിർമാണ ഫാക്‌ടറിക്ക് നൽകുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്കിടയിലാണ് ഗുവാഹത്തി ഹൈക്കോടതി അസാധാരണമായ പ്രതികരണം നടത്തിയത്.

Also Read : അദാനിക്ക് പണി കിട്ടിത്തുടങ്ങി; നെയ്റോബി കരാർ റദ്ദാക്കി

സർക്കാർ സ്വകാര്യ കമ്പനിക്ക് വിട്ടുനൽകുന്ന ഭൂമിയുടെ അളവ് കേട്ട് ജസ്റ്റിസ് സഞ്ജയ് കുമാർ മേധി ഞെട്ടി. “കേൾക്കുന്നത് തമാശയാണോ ഒരു ജില്ല മുഴുവൻ സ്വകാര്യ കമ്പനിയുടെ നിർമാണത്തിന് നൽകിയോ” എന്നായിരുന്നു ജഡ്‌ജിയുടെ പ്രതികരണം.

അതിശയത്തിലുള്ള ജഡ്‌ജിയുടെ പ്രതികരണവും ചോദ്യവും അടങ്ങിയ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഹിമന്ത ബിശ്വശർമയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം ഇത് ആയുധമാക്കുകയാണ്.

കൊക്രജർ ജില്ലയിൽ 3600 ബിഗ ഭൂമി അദാനി ഗ്രൂപ്പിനു കീഴിലെ വൈദ്യുതി നിലയത്തിനായി നൽകാനുള്ള നീക്കം ഇതിനകം വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിട്ടുണ്ട്. പിന്നോക്ക ദളിത് വിഭാഗങ്ങൾ ജീവിക്കുന്ന പ്രദേശങ്ങളാണ് കമ്പനിക്കായി സർക്കാർ നൽകിയതെന്നാണ് ആരോപണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top