പെൺകുഞ്ഞ് ജനിച്ചതിനും നിരന്തരം തല്ല്; മൂത്രം വരെ കുടിപ്പിച്ചു; അതുല്യ നേരിട്ടത് ക്രൂര പീഡനം..

ഷാർജയിൽ ദിവസങ്ങൾക്കു മുൻപാണ് ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും പീഡനം കാരണം വിപഞ്ചിക സ്വന്തം കുഞ്ഞിനെ കൊന്നശേഷം ആത്‍മഹത്യ ചെയ്തത്. ഇപ്പോഴിതാ ഷാർജയിൽ പീഡന മരണം ആവർത്തിച്ചിരിക്കുകയാണ്.
കൊല്ലം ചവറ സ്വദേശി അതുല്യയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്.

മൃതദേഹം കേരളത്തിൽ എത്തിച്ച് റീ പോസ്റ്റ്മോർട്ടം ചെയ്യും. ഷാർജ പോലീസ് അതുല്യയുടെ ഭർത്താവായ സതീഷിന്റെ പാസ്പോർട്ട് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. പിരിച്ചുവിട്ടത് കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചു.

സതീഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഇയാളിൽ നിന്ന് അതുല്യക്ക് കൊടിയ പീഡനങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. സതീഷ് അതുല്യയെ കൊണ്ട് മൂത്രം വരെ കുടിപ്പിച്ചെന്നും അടിവസ്ത്രം മുഖത്തെറിഞ്ഞെന്നും ഇവർ ആരോപിക്കുന്നു. സതീഷ് ഒരു കാര്യങ്ങളും സ്വയം ചെയ്യില്ല. ഷൂലേസ് വരെ അതുല്യ കെട്ടിക്കൊടുക്കണം. ഇയാൾ ഉപയോഗിച്ച കർച്ചീഫ് കഴുകിയില്ലെന്നു പറഞ്ഞു തല്ലി. കൂടാതെ ആ കർച്ചീഫ് അടുക്കളയിലും കുളിമുറിയിലും ഉപയോഗിച്ചിട്ട് അവളുടെ മുഖത്ത് തുടച്ചു എന്നും ആരോപണമുണ്ട്.

പെൺകുഞ്ഞ് ജനിച്ചത് കാരണവും ഉപദ്രവിച്ചിരുന്നു. നാട്ടിൽ പോകാൻ അനുവദിക്കിന്നില്ല, കൂടാതെ ആരെയും ഫോൺ ചെയ്യാനും സമ്മതിക്കില്ല. ആരെങ്കിലും ഫോൺ ചെയ്താൽ അത് ഒളിച്ചിരുന്ന് കേൾക്കും. അതിനാൽ, അതുല്യ അവൻ ഇല്ലാത്ത സമയം നോക്കി മാത്രമേ വിളിക്കാറുള്ളൂ. വിളിക്കുമ്പോൾ എല്ലാം വിഷമങ്ങളും പറയും. പക്ഷേ, ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് കരുതിയിരുന്നില്ല. കാരണം ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ അതുല്യ നേരിട്ടിരുന്നു എന്നും സുഹൃത്തുക്കൾ പറയുന്നു.

സതീഷ് നാട്ടിലും ജോലി സ്ഥലത്തും പ്രശ്നക്കാരനായിരുന്നു എന്നാണ് അയൽവാസികളും കൂടെ ജോലി ചെയ്തിരിന്നവരും പറഞ്ഞത്. കൂടാതെ, അതുല്യയുടെ വീട്ടുകാരെ ആക്രമിക്കാൻ പോലും ഗുണ്ടകളെ ഏർപ്പെടുത്തിയിരുന്നു. ജോലിസ്ഥലത്തും മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കി. സതീഷിൻറെ പെരുമാറ്റം കണ്ടാൽ മാനസിക പ്രശ്നങ്ങൾ ഉള്ള ആളാണന്നേ തോന്നു എന്നാണ് നാട്ടുകാരും പറഞ്ഞത്.

അതേസമയം, അതുല്യയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. ചവറ തെക്കുംഭാഗം ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനാണ് അന്വേഷണ ചുമതല. സതീഷിനെതിരെ തെക്കുംഭാഗം പോലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പുറമേ സ്ത്രീധന പീഡനം തുടങ്ങി ആറിലധികം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സതീഷിൻറെ ലുക്ക് ഓഫ് നോട്ടീസും പുറത്തിറക്കും. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

അതേസമയം, അതുല്യയുടെ മരണത്തിൽ ഷാർജ പോലീസിലും പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ. സഹോദരി അഖില ഇന്ത്യൻ കോണ്‍സുലേറ്റ് വഴിയാകും പരാതി നൽകുക. ബന്ധുക്കൾക്ക് അതുല്യ അയച്ച ദൃശ്യങ്ങളും പരാതിക്കൊപ്പം നൽകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top