‘അതുല്യ ആത്‍മഹത്യ ചെയ്യില്ല’; റീ പോസ്റ്റ്മോർട്ടം വേണമെന്ന് പിതാവ്; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഷാർജയിൽ മരിച്ച കൊല്ലം തേവലക്കര സ്വദേശിനിയായ അതുല്യയുടെ മൃതദേഹം റീപോസ്റ്റ്മോർട്ടം നടത്തണമെന്ന് പിതാവ്. തന്റെ മകൾ സ്വയം ജീവനൊടുക്കില്ല. ഭർത്താവിന്റെ പീഡനം കാരണമാണ് മകൾ മരിച്ചത് . നീതി ലഭിക്കുന്നത് വരെ പോരാടും എന്നും പിതാവായ രാജശേഖരൻ പിള്ള പറഞ്ഞു.

ഷാർജ പോലീസ് അതുല്യയുടെ മരണം ആത്മഹത്യ എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് അതുല്യയുടെ ഷാർജയിലുള്ള സഹോദരി അഖിലയ്ക്ക് കൈമാറി. മൃതദേഹം നാട്ടിലെത്തിച്ചാൽ ഉടൻ തന്നെ റീപോസ്റ്റ്മോർട്ടം നടത്തും. സംസ്കാര ചടങ്ങുകൾ അതിനു ശേഷം മാത്രമേ ഉണ്ടാകൂ. കേരള പോലീസ് സത്യം തെളിയിക്കുമെന്നും അതുല്യയുടെ പിതാവ് പറഞ്ഞു. അതേസമയം, അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ട്.

ഈ മാസം 19നാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവായ സതീഷിനെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അതുല്യയുടെ സഹോദരിയുടെ പരാതിയിലായിരുന്നു നടപടി. സംഭവത്തിൽ സതീഷിനെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു. കേരള പോലീസും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top