ഷാഫിയെ മര്‍ദിച്ച പോലീസുകാരുടെ വീടുകളിലേക്ക് മാര്‍ച്ച്; അടിക്ക് തിരിച്ചടി പുതിയ കോണ്‍ഗ്രസ് രീതി

പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിയെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസ്. അതിക്രമം നടത്തിയ പൊലീസുകാരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി പ്രഖ്യാപിച്ചു. എം.പിക്ക് നേരെയുണ്ടായ മര്‍ദനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
നേരത്തെ കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. വീടുകളിലേക്കുള്ള മാര്‍ച്ച് പോലീസ് ഉദ്യോഗസ്ഥരെ ആകെ ഞെട്ടിച്ച പുതിയ സമര മാര്‍ഗമായിരുന്നു. അതേ രീതി തന്നെയാണ് പേരാമ്പ്രയിലും തുടരാന്‍ ഉദ്ദേശിക്കുന്നത്.
റൂറല്‍ എസ്പി കെഇ ബൈജുവിന്റെ അടക്കം പേരുകള്‍ പറഞ്ഞാണ് കോണ്‍ഗ്രസ് വിമര്‍ശനം ശക്തമാക്കുന്നത്. ഷാഫി പറമ്പിലിനെ ഇല്ലായ്മ ചെയ്യാനുള്ള സിപിഎം തീരുമാനം പോലീസ് നടപ്പാക്കുകയാണ് പോലീസ് ചെയ്യുന്നത് എന്ന് പറഞ്ഞാണ് വിമര്‍ശനം. പോലീസ് നടപടിയില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here