ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സിപിഎമ്മുകാർക്ക് സംരക്ഷണം!!! ഇൻസ്റ്റഗ്രാമിൽ വെല്ലുവിളിച്ച് പ്രധാന പ്രതി

ഓൺലൈൻ മാധ്യമ പ്രവർത്തകനായ ഷാജന്‍ സ്‌കറിയയെ ഇടുക്കി മങ്ങാട്ടു കവലയില്‍ വച്ച് ആക്രമിച്ച സിപിഎം പ്രവർത്തകരെ പിടികൂടാതെ പോലീസ്. ഇന്നലെ വൈകിട്ടോടെയാണ് വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ഷാജന്‍ സ്‌കറിയയെ അഞ്ചു പേര്‍ ചേർന്ന് മർദ്ധിച്ചത്.
Also Read : സ്വപ്ന സുരേഷ് വീണ്ടും CPMന് തലവേദനയാകുമോ? പരാതിയുമായി കോൺഗ്രസ് നേതാവ്
ഷാജന്‍ സ്‌കറിയയുടെ പരാതിയിൽ പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും പോലീസ് പ്രതികളെ പിടികൂടിയിട്ടില്ല. ഭാരതീയ ന്യായ സംഹിതയിലെ 182(2), 190, 191(1), 191(2), 191(3), 115(2), 351(2), 126(2), 110 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
എന്നാൽ ഇതിനിടെ കേസിലെ പ്രധാന പ്രതി മാത്യൂസ് കൊല്ലപ്പള്ളിയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി പുറത്തു വന്നിട്ടുണ്ട്. ‘എവര്‍ ഹേര്‍ഡ് എബൗട്ട് ആനപക’ എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയില്‍ സുശില്‍ ഷ്യാമിന്റെ സംഗീത സംവിധാനത്തില്‍ ഹിറ്റായ ഫൈനല്‍ ബാറ്റില്‍ എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് ഇൻസ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here