SV Motors SV Motors

അട്ടപ്പാടി മധു വധകേസ്: മധുവിന്റെ അമ്മ നിർദ്ദേശിക്കുന്നയാളെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ സർക്കാർ തീരുമാനം

അട്ടപ്പാടി മധു വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി മധുവിന്റെ അമ്മ നിർദ്ദേശിക്കുന്ന ആളെ പരിഗണിക്കാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആരോപിച്ചാണ് സർക്കാർ കേസിൽ അപ്പീൽ നൽകിയത്.

ഹൈക്കോടതിയിൽ സർക്കാർ നൽകിയ അപ്പീലിൽ നിലവിൽ എഡിജിപി ഗ്രേഷ്യസ് കുര്യാക്കോസാണ് ഹാജരാകുന്നത്. എന്നാൽ അപ്പീലിന് ഹാജരാകുന്ന എഡിജിപി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണെന്നും സ്പെഷ്യൽ ഗവൺമെന്റ് പ്ളീഡർ എസ്.യു. നാസർ ബോധിപ്പിച്ചു. ഇതിനു പകരമായി മധുവിന്റെ അമ്മ മുതിർന്ന അഭിഭാഷകനെ നിർദേശിച്ചാൽ പരിഗണിക്കാമെന്നാണ് സർക്കാർ നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top