മിഠായി നീട്ടി കുട്ടികളെ ‘കിഡ്നാപ്’ ചെയ്യാൻ ശ്രമം; രക്ഷകനായത് തെരുവുനായ

എറണാകുളം ഇടപ്പളളിയിൽ അഞ്ചും ആറും വയസുളള പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. പെൺകുട്ടികൾ ട്യൂഷന് പോകുന്ന വഴി വെള്ള കാറിൽ എത്തിയ സംഘമാണ് കുട്ടികളെ കടത്തികൊണ്ട് പോകാൻ ശ്രമിച്ചത്.

കുട്ടികളെ യാത്രയാക്കി മുത്തശ്ശി വീടിന്‍റെ ഗേറ്റിന് സമീപത്ത് നിന്നിരുന്നു. രണ്ട് കുട്ടികളും വീട്ടില്‍നിന്നിറങ്ങി നടക്കുന്നതിനിടെ ഒരു വെള്ള കാര്‍ അടുത്തു നിര്‍ത്തുകയും കാറിന്‍റെ പിന്‍വശത്തിരുന്നയാള്‍ കുട്ടികള്‍ക്ക് നേരേ മിഠായി നീട്ടുകയും ചെയ്തു. ഇളയ കുട്ടി മിഠായി വാങ്ങിയെങ്കിലും മൂത്ത കുട്ടി ഇത് വാങ്ങി കളയുകയായിരുന്നു.

ഇതിനിടെ മിഠായി വാങ്ങിയ കുട്ടിയെ ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമം നടന്നു. തുടർന്ന് കുട്ടികള്‍ ഉറക്കെ കരഞ്ഞു. അതേസമയം തന്നെ സമീപത്തുണ്ടായിരുന്ന ഒരു തെരുവ് നായ കുരച്ചുകൊണ്ട് കാറിന് സമീപത്തേക്ക് എത്തുകയും ചെയ്തു. ഇതോടെ സംഘം കാറിന്റെ ഡോറു അടക്കുകയും കിഡ്നാപ്പിംഗ് ശ്രമം ഉപേക്ഷിച്ച് മടങ്ങുകയാണ് ഉണ്ടായത്. സംഭവത്തിൽ എളമക്കര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top