അനാസ്ഥ തിരുത്താനാകാതെ ആരോഗ്യ വകുപ്പ്; സുമയ്യയുടെ നെഞ്ചിൽ നിന്നും ഗൈഡ് വയർ പുറത്തെടുക്കാനായില്ല

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സുമയ്യയുടെ ശരീരത്തിൽ നിന്നും വയർ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. രണ്ടുതവണ ശ്രമിച്ചിട്ടും ഗൈഡ് വയർ കീഹോൾ വഴി പുറത്തെടുക്കാൻ കഴിഞ്ഞില്ല. രണ്ട് വർഷത്തോളം ശരീരത്തിനുള്ളിൽ കിടന്ന വയർ രക്തക്കുഴലിന്റെ ഭിത്തിയുമായി ഒട്ടിപ്പിടിച്ചതിനാൽ അത് പുറത്തെടുക്കാൻ ശ്രമിക്കുന്നത് രക്തക്കുഴലുകൾ പൊട്ടിപ്പോകാൻ ഇടയാക്കും.
Also Read : സർജറിക്കിടെ നെഞ്ചിൽ കുടുങ്ങിയ വസ്തു…. സർക്കാർ ആശുപത്രിക്കെതിരെ വീണ്ടും പരാതി
ഇത് രോഗിയുടെ ജീവന് ഭീഷണിയുയർത്തുമെന്നതിനാലാണ് വയർ പുറത്തെടുക്കാതിരുന്നത്. അതിനായി മേജർ സർജറി വേണ്ടി വരും. മേജർ ശസ്ത്രക്രിയ സുമയ്യയുടെ ജീവൻ അപകടത്തിലാക്കിയേക്കാം എന്ന മുന്നറിയിപ്പുള്ളതിനാൽ, അത്തരമൊരു ശസ്ത്രക്ക് കുടുംബം തയ്യാറല്ല. ഇന്നലെയാണ് സുമയ്യ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്‌മിറ്റായത്. നാളെ സുമയ്യ ആശുപത്രിയിൽ നിന്നും തിരികെ പോകും. തൈറോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയക്കിടയിലുണ്ടായ പിഴവ് കാരണം വർഷങ്ങളായി സുമയ്യ ശ്വാസതടസ്സമുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുകയാണ്.
Also Read : തെറ്റ് സമ്മതിച്ച് ഡോക്ടർ; ശബ്ദ രേഖ പുറത്ത്; റിപ്പോർട്ട് തേടി ഡിഎംഒ
ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഈ സംഭവം ശസ്ത്രക്രിയയിലെ പിഴവാണെന്ന് പരസ്യമായി സമ്മതിക്കുകയും ശസ്ത്രക്രിയ ചെയ്ത ഡോക്ടർ രാജീവ് കുമാറിനെതിരെ മെഡിക്കൽ അനാസ്ഥക്ക് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. സുമയ്യയുടെ ഭാവി ചികിത്സാ ചെലവുകളും തുടർ നിരീക്ഷണത്തിനായുള്ള ചെലവുകളും പൂർണ്ണമായും സൗജന്യമായി സർക്കാർ വഹിക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, ഉത്തരവാദിയായ ഡോക്ടർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here