ആറ്റിങ്ങലിനെ ഞെട്ടിച്ച് സ്‌കൂൾ കെട്ടിടത്തിൽ അപകടം! രണ്ടാം നിലയിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്.

സ്‌കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് കുട്ടി താഴേക്ക് വീണത്. ആലംകോട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. താഴേക്ക് വീണ കുട്ടിയുടെ തുടയെല്ലിന് ഉൾപ്പെടെ ഗുരുതരമായി പൊട്ടലുണ്ട്. മറ്റ് പരിക്കുകളും സംഭവിച്ചിട്ടുണ്ട്. അപകടത്തിന് തൊട്ടുപിന്നാലെ കുട്ടിയെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടി എങ്ങനെയാണ് താഴെ വീണതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കാൽ വഴുതി വീണതാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. സ്‌കൂളിൽ ഉച്ചഭക്ഷണ സമയത്താണ് ഈ ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top