ഓസ്ട്രിയയിൽ ശിരോവസ്ത്ര നിരോധനം; സ്‌കൂളുകളിൽ ഹിജാബിന് വിലക്ക്

ഓസ്ട്രിയൻ പാർലമെൻ്റ് രാജ്യത്തെ സ്കൂളുകളിൽ 14 വയസ്സിന് താഴെയുള്ള പെൺകുട്ടികൾ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കി. പൊതു, സ്വകാര്യ സ്കൂളുകളിലെ പെൺകുട്ടികൾക്ക് പുതിയ നിയമം ബാധകമാകും. നിയമത്തിൻ്റെ നിബന്ധനകൾ അനുസരിച്ച്, 14 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്ക് ഹിജാബ്, ബുർഖ തുടങ്ങിയ പരമ്പരാഗത മുസ്ലിം ശിരോവസ്ത്രങ്ങൾ ധരിക്കുന്നതിന് വിലക്കുണ്ടാകും.

Also Read : പൊതു ഇടങ്ങളിൽ ഹിജാബും ബുർഖയും നിരോധിച്ച് ഖസാഖിസ്ഥാൻ; നിരോധനം സ്‌കൂളുകളിൽ ഹിജാബ് നിരോധിച്ചതിന് പിന്നാലെ..

പെൺകുട്ടികളെ അടിച്ചമർത്തലിൽ നിന്ന് സംരക്ഷിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമാണ് ഈ നടപടിയെന്നാണ് സർക്കാർ അംഗങ്ങളുടെ വാദം. നിയമം ആവർത്തിച്ച് ലംഘിക്കുന്ന രക്ഷിതാക്കൾക്ക് 150 യൂറോ മുതൽ 800 യൂറോ വരെ പിഴ ചുമത്തും.

2020-ൽ 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള സമാനമായ ഒരു നിയമം ഓസ്ട്രിയൻ ഭരണഘടനാ കോടതി പാസാക്കിയിരുന്നു. അത് വലിയ വിവാദമാവുകയും നിയമം റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഈ നടപടി രാജ്യത്ത് വലിയ സാമൂഹിക ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top