ഓട്ടോക്കാരന് നേരെ പോലീസുകാരന്റെ ജാതി വെറി; തുപ്പൽ നക്കാൻ നിർബന്ധിച്ചു

ബിഹാറിൽ പോലീസ് ഉദ്യോഗസ്ഥൻ ഇ-റിക്ഷാ ഡ്രൈവറെ ആക്രമിച്ചു തുപ്പൽ നക്കാൻ നിർബന്ധിച്ചു എന്ന് പരാതി. ഷെയ്ഖ്പുര ജില്ലയിലെ മെഹസ് ഗ്രാമത്തിലാണ് സംഭവം നടന്നത്. മെഹസ് പോലീസ് സ്റ്റേഷൻ ഇൻ ചാർജായ പ്രവീൺ ചന്ദ്ര ദിവാകർ എന്ന പോലീസുകാരന് എതിരെയാണ് പരാതി. കുമാർ എന്ന റിക്ഷാ ഡ്രൈവർ യാത്രക്കാരെ ഇറക്കുന്നതിനിടെയായിരുന്നു പോലീസുകാരന്റെ അതിക്രമം.

തുടർന്ന് ഡ്രൈവറെ സ്റ്റേഷനിൽ എത്തിച്ചതിനുശേഷം അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. പ്രവീൺ ചന്ദ്ര ദിവാകർ എന്ന പോലീസുകാരൻ ഡ്രൈവറോട് ജാതി ചോദിച്ചു. മറുപടിയായി താൻ ബ്രാഹ്മണൻ ആണെന്ന് പറയുകയും ചെയ്തു. ബ്രാഹ്മണ ജാതിയിൽ പെട്ടവരെ കാണാൻ പോലും എനിക്ക് ഇഷ്ടമല്ല എന്നായിരുന്നു പോലീസുകാരന്റെ മറുപടി. തുടർന്ന് നിലത്ത് തുപ്പുകയും ഡ്രൈവറെ കൊണ്ട് നക്കാൻ നിർബന്ധിക്കുകയും ചെയ്തു.

റിക്ഷാ ഡ്രൈവറായ കുമാറിനെ പോലീസ് വാഹനത്തിൽ കയറ്റുന്നതിനു മുമ്പ് 60 പ്രാവശ്യം ലാത്തി കൊണ്ട് മർദ്ദിച്ചുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് പോലീസുകാർ ആരോപണം ഉന്നയിക്കാനും ശ്രമിച്ചിരുന്നു. ഡ്രൈവറുടെ പരാതി ശെരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ ഡ്രൈവർ ഷെയ്ഖ്പുര സദാ ആശുപത്രിയിൽ ചികിത്സയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top