ഇലക്ട്രിക്ക് വാഹനങ്ങളിൽ ഇനി ഡ്രൈവിങ് പഠിക്കാം; ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ സർക്കുലർ റദ്ദാക്കി ഹൈക്കോടതി

ഡ്രൈവിംഗ് ടെസ്റ്റുകളിൽ പുതിയ നിയന്ത്രണങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവരുന്നതിന്റെ ഭാഗമായി ഓട്ടോമാറ്റിക് വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ഉപയോഗം പാടില്ലാ എന്ന ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ സർക്കുലറിന്റെ ഒരു ഭാഗം റദ്ദാക്കി ഹൈക്കോടതി .
2024 ഫെബ്രുവരി 21 ന് ഇറക്കിയ സർക്കുലർ ചോദ്യം ചെയ്ത് തിരുവനന്തപുരത്തെ ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്‌ടേഴ്‌സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷനും മറ്റുള്ളവരും ചേർന്ന് സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് എൻ നാഗരേഷിൻറെ നിർണായക നടപടി.
ഡ്രൈവിംഗ് സ്‌കൂളുകളുടെ ലൈസൻസിംഗും നിയന്ത്രണവും സംബന്ധിച്ച നിയമങ്ങൾ നിർമ്മിക്കാൻ കേന്ദ്ര സർക്കാരിനാണ് അധികാരമെന്ന് ഉത്തരവിൽ പറയുന്നു. ഗതാഗത കമ്മീഷണർക്ക് ഇത്തരം അധികാരം ഇല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here