സിപിഎമ്മിനെ വെല്ലുവിളിച്ച് ഐഷ പോറ്റി; താന്‍ വര്‍ഗ വഞ്ചയകയെങ്കില്‍ സരിനും ശോഭന ജോര്‍ജും എന്താണ്

സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പേരില്‍ നടക്കുന്ന വര്‍ഗ വഞ്ചക പ്രചരണത്തിന് മറുപടിയുമായി ഐഷ പോറ്റി. തന്നെ വര്‍ഗ വഞ്ചക എന്ന് വിളിക്കുന്നവര്‍ മറ്റ് പാര്‍ട്ടിയില്‍ നിന്ന് സിപിഎമ്മിലേക്ക് വന്നവരേയും അങ്ങനെ വിളിക്കുമോ എന്നാണ് വെല്ലുവിളി. സരിന്റേയും, ശോഭന ജോര്‍ജിന്റെയും പേര് പറഞ്ഞായിരുന്നു ഐഷ പോറ്റിയുടെ വിമര്‍ശനം. കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എല്ലാം തന്നെന്ന് പറഞ്ഞ പാര്‍ട്ടി ഇന്നില്ല. അതുകൊണ്ടാണ് അവിടെ നിന്നും ഇറങ്ങി പോന്നതെന്നും ഐഷ പോറ്റി പറഞ്ഞു.

ഇന്നലെയാണ് ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ലോക്ഭവന് മുന്നില്‍ നടന്ന രാപ്പകല്‍ സമരത്തില്‍ എത്തി നാടകീയമായിട്ടായിരുന്നു കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കല്‍. കൊട്ടാരക്കരയില്‍ ഐഷ പോറ്റി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് വിവരം. ഇത്തരമൊരു ഉറപ്പ് നേതൃത്വം നല്‍കിയ ശേഷമാണ് ഐഷ അംഗത്വം സ്വീകരിച്ചത്

ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് സിപിഎം നേതാക്കള്‍ ഉന്നയിച്ചത്. എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചു. മൂന്ന് തവണ എംഎല്‍എയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. അവഗണിച്ചു എന്ന് പറയുന്നത് ശരിയല്ല. അധികാരം ഇല്ലാത്തപ്പോള്‍ ഒഴിഞ്ഞുമാറുന്നത് പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് ചേര്‍ന്നതല്ല. ഐഷ പോറ്റിക്ക് അധികാരമോഹമാണെന്നും. വര്‍ഗ വഞ്ചനയാണ് കാട്ടിയതെന്നും സിപിഎം വിമര്‍ശിച്ചിരുന്നു. ഇതിനാണ് ഐഷ പോറ്റി മറുപടി നല്‍കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top