ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തുമെന്ന് ബാബുരാജ്… ‘ശ്വേത അടുത്ത സുഹൃത്ത്’

തനിക്കെതിരെയുള്ള ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തുമെന്ന് നടൻ ബാബുരാജ്. കൊച്ചിയിൽ നടക്കുന്ന അമ്മ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് ബാബുരാജ് മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്.
നടി ശ്വേതാ മേനോൻ തന്റെ അടുത്ത സുഹൃത്താണ്. ശ്വേതയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണങ്ങൾ അഴിച്ചു വിടുകയാണ്. അത് ശ്വേതക്കും നന്നായി അറിയാം. ഇത്തരത്തിലുള്ള ആരോപണങ്ങൾ തനിക്കെതിരെ നടത്തിയത് ആരാണെന്ന് പുതിയ ഭരണസമിതി കണ്ടുപിടിക്കണം. അതിന് പിന്നിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ താൻ അഭിനയം നിർത്തുമെന്നും ബാബുരാജ് പ്രതികരിച്ചു.
വർഷങ്ങളായുള്ള പരിചയമാണ് താനും ശ്വേതയുമായുള്ളത്. ആരു ജയിച്ചാലും താൻ അവരോടൊപ്പം ഉണ്ടാകും. ഇതൊരു നല്ല തുടക്കമാണ്. പുതിയ ആളുകൾ അമ്മ സംഘടനയെ നല്ല രീതിയിൽ തന്നെ മുന്നോട്ടു കൊണ്ടുപോകും. ആരോപണങ്ങൾ നിലനിൽക്കുമ്പോൾ മത്സരിക്കുന്നത് ശരിയല്ല. അതിനാലാണ് പിന്മാറിയത്. എന്നാൽ ഇതിന് വേണ്ടി തന്നെ ആരും നിർബന്ധിച്ചിട്ടില്ലന്നും ബാബുരാജ് പറഞ്ഞു.
ബാബുരാജിനെതിരായി ആരോപണങ്ങൾ ഉയർന്നപ്പോൾ മത്സരിക്കരുതെന്ന് പറഞ്ഞു പലരും രംഗത്തെത്തിയിരുന്നു. ശ്വേതാ മേനോനും കുക്കുപരമേശ്വരനും എതിരായ ആരോപണങ്ങൾക്ക് പിന്നിലും ബാബുരാജ് എന്നായിരുന്നു ആരോപണം ഉയർന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here