ബൈജൂസ് തലപ്പത്ത് നിന്ന് രാജി; കൂടുതൽ പ്രതിസന്ധി
ബൈജൂസ് ആപ്പ് കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ മുതിർന്ന മൂന്ന് ഉദ്യോഗസ്ഥർ കമ്പനി വിടുന്നു. ചീഫ് ബിസിനസ് ഓഫീസർ പ്രത്യുഷ് അഗർവാൾ, രണ്ടു മുതിർന്ന എക്സിക്യൂട്ടീവ് ഓഫീസർമാർ ഹിമൻഷൂ ബജാജ്, മുക്ത് ദീപക് എന്നിവരുമാണ് രാജിവച്ചത്. ചൊവ്വാഴ്ച കമ്പനി വക്താവാണ് ഈ വിവരം അറിയിച്ചത്. ബൈജൂസ് K-10, Exam PREP എന്നീ രണ്ട് പുതിയ സംരംഭങ്ങൾ തുടങ്ങാനിരിക്കെ ആണ് അപ്രതീക്ഷിത കൊഴിഞ്ഞുപോക്ക്.
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പുകളിലൊന്നായിരുന്ന ബൈജൂസ് കഴിഞ്ഞ രണ്ട് വർഷത്തിനിടയിലാണ് പ്രതിസന്ധിയിലേക്ക് നീങ്ങിയത്.
സീ എൻ്റർടെയ്ൻമെൻ്റിൽ നിന്ന് 2022 ഫെബ്രുവരിയിലാണ് പ്രത്യുഷ് അഗർവാൾ ബൈജൂസിൽ ചേരുന്നത്.
ആയിരക്കണക്കിന് ജീവനക്കാരെയാണ് സാമ്പത്തിക പ്രതിസന്ധി മൂലം ഈ വർഷം ബൈജൂസ് പിരിച്ചുവിട്ടത്. 2025 വരെ ബൈജൂസ് ഓഡിറ്റ് ചെയ്യാൻ തീരുമാനിച്ച ഡൊലോയിറ്റ് കമ്പനിയും കരാറിൽ നിന്ന് അടുത്തയിടെ പിൻമാറിയിരുന്നു.
അതേസമയം പ്രശ്നങ്ങൾ പരിഹരിക്കാൻ ജൂലൈ ആദ്യം നിക്ഷേപകൻ മോഹൻദാസ് പൈയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാൻ രജനീഷ് കുമാറും ചേർന്ന് ഒരു ഉപദേശക സമിതി രൂപീകരിച്ചിരുന്നു. ഇങ്ങനെയല്ലാം പുനരുജ്ജീവന മാർഗങ്ങൾ തേടുന്ന ഘട്ടത്തിലാണ് പുതിയ പ്രസന്ധികൾ രൂപപ്പെടുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here