SDPI നേതാവിന്റെ കൊലപാതകം; RSSകാർക്ക് ജാമ്യം

കോളിളക്കം സൃഷ്ടിച്ച ഷാൻ വധക്കേസിൽ ആർഎസ്എസ്‌ പ്രവർത്തകരായ നാലുപേർക്ക് ജാമ്യം. അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നവർക്കാണ് ജാമ്യം. കേസിൽ ഒമ്പത് പേരാണ് പ്രതികൾ. ഇവർക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ നാല് പേർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ പ്രതികൾ സുപ്രിംകോടതിയെ സമീപിച്ചപ്പോൾ ജാമ്യത്തെ സംസ്ഥാന സർക്കാർ എതിർത്തു. ഒരു കാരണവശാലും ഇവർക്ക് ജാമ്യം നൽകരുതെന്നും അത് നാടിൻ്റെ സമാധാന അന്തരീക്ഷത്തെ തകർക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

Also Read : എസ്ഡിപിഐയെ നിരോധിക്കും; നിരോധിത സംഘടന വേഷം മാറിയതാണെന്ന് ഇഡി

ഷാന്റെ മരണത്തെ തുടർന്നുണ്ടായ രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിലെ പ്രതികൾക്ക് വധശിക്ഷ വിധിച്ചിരിക്കുമ്പോൾ രണ്ട് നീതിയെന്നയെന്ന സാഹചര്യമുണ്ടാകും. അതിനാൽ ജാമ്യം നൽകരുതെന്ന് സർക്കാർ വാദിച്ചു. എന്നാൽ അത് കോടതി അത് തള്ളി. സുപ്രിംകോടതി ഇവർക്ക് മുമ്പ് നൽകിയ ഇടക്കാല ജാമ്യം സ്ഥിര ജാമ്യമാക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.

Also Read : കണ്ണില്ലാത്ത ക്രൂരത; സിപിഎം നേതാവായ അച്ഛനെ തല്ലിക്കൊന്ന് മകൻ

കേസിലെ സാക്ഷികളുടെയടക്കം സുരക്ഷാ ഉറപ്പാക്കണമെന്ന കർശന നിർദേശം കോടതി പോലീസ് സേനയ്ക്ക് നൽകിയിട്ടുണ്ട്. ആലപ്പുഴയിലെ മണ്ണഞ്ചേരിയിൽ 2021 ഡിസംബർ 18-നാണ് എസ്‌ഡിപിഐ നേതാവായിരുന്ന കെ.എസ്. ഷാൻ കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം രാവിലെ ബിജെപി നേതാവായ രൺജിത് ശ്രീനിവാസൻ ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു. ശ്രീനിവാസൻ കൊലക്കേസിലെ 15 പ്രതികൾക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top