ഹിന്ദുക്കളെ മതം മാറ്റിയാൽ ‘ഇനിയും തല്ലും’; നെറ്റിയിൽ സിന്ദൂരം കണ്ടില്ലെന്നും അക്രമത്തിനു ന്യായം

ഹിന്ദുമതത്തിലുള്ളവരെ മറ്റു മതത്തിലേക്ക് പരിവർത്തനം നടത്തിയാൽ ഇനിയും മർദ്ദനം തുടരുമെന്ന് ബജ്രംഗ്ദള്‍ നേതാവ് ജ്യോതി ശർമ. താൻ എല്ലാവരെയും മർദ്ദിച്ചിട്ടില്ല എന്നും മതപരിവർത്തനം നടത്തിയവരെ മാത്രമാണ് മർദ്ദിച്ചതെന്നും ജ്യോതി ശർമ ഏഷ്യാനെറ്റ് ന്യൂസിലൂടെ അവകാശപ്പെട്ടു.

നെറ്റിയിലെ സിന്ദൂരം, ആധാറിലെ പേര് എന്നിവ നോക്കിയാണ് മതപരിവർത്തനം നടനെന്ന് ഉറപ്പിച്ചത്. ഇവരെ തടയേണ്ടത് ഹിന്ദു പ്രവർത്തകരുടെ ഉത്തരവാദിത്തമാണ്. കന്യാസ്ത്രീകൾ പെൺകുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചതിന്റെ എല്ലാ തെളിവുകളും കൈവശം ഉണ്ടെന്നും ജ്യോതി ശർമ്മ പറഞ്ഞു.

പോലീസ് സ്റ്റേഷനിൽ വച്ച താനാരെയും മർദിച്ചിട്ടില്ലെന്നും തങ്ങളാണ് ആദ്യം പോലീസിൽ പരാതി നൽകിയതെന്നും ജ്യോതി ശർമ്മ പറഞ്ഞു. സ്റ്റേഷനിൽ ഹല്ലേലൂയാ വിളിച്ചു കന്യാസ്ത്രീകൾ പ്രതിഷേധിച്ചു. താൻ ഒരു പാർട്ടിയുടെയും പ്രവർത്തക അല്ലെന്നും ഇതിനെതിരെ ശക്തമായി പോരാടുമെന്നും ജ്യോതി ശർമ്മ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top