കന്യാസ്ത്രീകൾക്ക് ജാമ്യം ഇല്ലെന്ന് ബജ്രം​ഗ്ദൾ; കോടതിക്ക് പുറത്ത് ആഘോഷം

ഛത്തീസ്​ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജ്രം​ഗ്ദൾ പ്രവർത്തകർ. ഛത്തീസ്​ഗഡ് സെഷൻസ് കോടതി ഇന്ന് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരി​ഗണിക്കാനിരിക്കവേ കോടതിക്ക് മുന്നിൽ ജ്യോതി ശർമയുടെ നേതൃത്വത്തിൽ ബജ്രം​ഗ്ദൾ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. നിലവിൽ ജാമ്യം ലഭിക്കില്ലെന്ന് പറഞ്ഞുകൊണ്ട് കോടതിക്ക് മുന്നിൽ ആഘോഷം നടത്തുകയാണ് ബജ്രം​ഗ്ദൾ. ഒരു കാരണവശാലും കോടതി ഈ കേസ് പരിഗണിക്കില്ലെന്നും ഇവർ വാദം ഉയർത്തുന്നു.

ഹിന്ദുമതത്തിലുള്ളവരെ മറ്റു മതത്തിലേക്ക് പരിവർത്തനം നടത്തിയാൽ ഇനിയും മർദ്ദനം തുടരുമെന്ന് ബജ്രം​ഗ്ദൾ നേതാവ് ജ്യോതി ശർമ ഇന്നലെ പറഞ്ഞിരുന്നു. നെറ്റിയിലെ സിന്ദൂരം, ആധാറിലെ പേര് എന്നിവ നോക്കിയാണ് മതപരിവർത്തനം നടനെന്ന് ഉറപ്പിച്ചതെന്നും ജ്യോതി പറഞ്ഞരുന്നു. കന്യാസ്ത്രീകൾ പെൺകുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ചതിന്റെ എല്ലാ തെളിവുകളും കൈവശം ഉണ്ടെന്നും ജ്യോതി ശർമ്മ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ബജ്രം​ഗ്ദൾ പ്രവർത്തകർ അവരെ തട‌ഞ്ഞുവെച്ച് ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തു വന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top