ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ സംഗീത് ലൂയിസ് അറസ്റ്റിൽ; പിടിയിലായത് മീനു മുനീറിന്റെ അഭിഭാഷകൻ

സോഷ്യൽ മീഡിയയിലൂടെ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച അഭിഭാഷകൻ അറസ്റ്റിൽ. കൊച്ചി സൈബർ പൊലീസാണ് ഇന്ന് ചലച്ചിത്ര സംവിധായകൻ കൂടിയായ സംഗീത് ലൂയിസിനെ തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പ്രമുഖ താരങ്ങൾക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നത്. അതിനോടൊപ്പം തന്നെ ബാലചന്ദ്രമേനോന്റെ പേരും പുറത്തു വന്നിരുന്നു. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ബാലചന്ദ്രമേനോൻ ലൈംഗികമായി ആക്രമിച്ചുവെന്നാണ് നടി മീനു മുനീർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.

എന്നാൽ തനിക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ ആരോപിച്ചതിന് ബാലചന്ദ്രമേനോൻ മീനു മുനീറിനെതിരേ പരാതി നൽകി. തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. പിന്നീട് ഹൈക്കോടതിയുടെ നിർദേശപ്രകാരം ഇവരെ ജാമ്യത്തിൽ വിടുകയായിരുന്നു. മീനു മുനീറിന്റെ അഭിഭാഷകനായിരുന്നു സംഗീത് ലൂയിസ്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും, കാപ്പ ചുമത്തി കരുതൽ തടങ്കലിൽ വച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top